ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത

ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 116 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

കൊല്‍ക്കത്തയെ വിറപ്പിച്ച ശേഷമാണ് സണ്‍റൈസേഴ്‌സ് കീഴടങ്ങിയത്. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ എട്ടിന് 115. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4 ഓവറില്‍ നാലിന് 119. ഈ വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് ഒരുപടികൂടി അടുത്തു. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ ശതകമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ചുരുങ്ങിയ സ്‌കോറിന് സണ്‍റൈസേഴ്‌സിനെ തളച്ച കൊല്‍ക്കത്ത ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായകമായി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 115 റണ്‍സ് മാത്രമാണ് നേടാനായത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത ബൗളിങ് നിര സണ്‍റൈസേഴ്‌സ് ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കി.
സണ്‍റൈസേഴ്‌സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.