അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഗ്രാന്‍ഡ് സമ്മാനമായ 10 ദശലക്ഷം ദിര്‍ഹം (ഏതാണ്ട് 20 കോടിയില്‍ അധികം രൂപ) നേടിയ മലയാളിയെ ബന്ധപ്പെടാനാവാതെ അധികൃതര്‍.
കോടീശ്വരനായ സന്തോഷ വാര്‍ത്ത അപ്പോള്‍ തന്നെ വിളിച്ചറിയിക്കാന്‍ നഹീല്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ 'ഈ നമ്പറില്‍ ഇന്‍കമിങ് കോളുകള്‍ ലഭിക്കുന്നതല്ല. റീചാര്‍ജ് ചെയ്തതിനു ശേഷം മാത്രം ഈ സേവനം തുടരുന്നതായിരിക്കും' എന്ന മറുപടിയാണ് ലഭിച്ചത്. ആവര്‍ത്തിച്ച് വിളിച്ചെങ്കിലും ഇതേ മറുപടി തന്നെയാണ് കിട്ടിയത്.
ബിഗ് ടിക്കറ്റ് 232 സീരിസിലെ ഭാഗ്യവാന്‍ നഹീല്‍ നിസാമുദ്ദീന്‍ എന്ന കൊല്ലം സ്വദേശിയെ തേടിയാണ് ഫോണ്‍ വിളി പോയത്. രണ്ടു നമ്പറുകള്‍ നല്‍കിയിരുന്നെങ്കിലും രണ്ടിലും ബന്ധപ്പെടാനായില്ല. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായി കോള്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് മറുപടി ലഭിച്ചത്.
തുടര്‍ന്നും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. സെപ്റ്റംബര്‍ 26ന് നഹീല്‍ എടുത്ത 278109 എന്ന നമ്പറിലെ ടിക്കറ്റാണ് വമ്പന്‍ ഭാഗ്യം നേടിക്കൊടുത്തത്.
ഇന്നലെ നടന്ന നറുക്കെടുപ്പില്‍ എട്ടു സമ്മാനങ്ങളില്‍ ആറും ഇന്ത്യക്കാര്‍ക്കാണ്. ഇതില്‍ മിക്കതും മലയാളികളാണ് എന്ന പ്രത്യേകതയുമുണ്ട്. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം നേടിയതും ഇന്ത്യക്കാരന്‍ തന്നെ. ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സമ്മാനം നേടിയ മറ്റു രാജ്യക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.