ദുബായ്: ഐപിഎൽ മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തി മുംബൈ. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മുംബൈ നിലനിര്‍ത്തി. രാജസ്ഥാനെ 90 റണ്‍സിലൊതുക്കിയ മുംബൈ 8.2 ഓവറില്‍ അനായാസ വിജയം നേടിയത്.
ഇഷാന്‍ കിഷനാണ് ടോപ്‌സ്‌കോറര്‍. 25 പന്തില്‍ നിന്ന മൂന്ന് സിക്‌സ് ഉള്‍പ്പടെ 50 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 22 റണ്‍സും സൂര്യകുമാര്‍ യാദവ് 13 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ അഞ്ചു റണ്‍സും നേടി.
നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥന്‍ 90 റണ്‍സെടുത്തത്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 12, എവിന്‍ ലൂയിസ് 24, ഡേവിഡ് മില്ലര്‍ 15, രാഹുല്‍ തെവാത്തിയ 12 എന്നിവരാണ് ഇവര്‍. സഞ്ജു മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. ഗ്ലെന്‍ ഫിലിപ്‌സ് നാല്, ചേതന്‍ സകരിയ ആറ്, മുസ്തഫിസുര്‍ റഹ്മാന്‍ എട്ട് റണ്‍സും നേടി. എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
മുംബൈയ്ക്കായി നേഥന്‍ കൂള്‍ട്ടര്‍നൈല്‍ നാല് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കോള്‍ട്ടര്‍നൈലിന്റെ പ്രകടനം. ജെയിംസ് നീഷം മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റ് വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.