ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍നിന്നും അയച്ച 21,000 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടുത്തു. ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത കേസാണ് എന്‍ഐഎ അന്വേഷണ സംഘം ഏറ്റെടുത്തത്.
അഫ്ഗാനില്‍ നിന്നാണ് ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നര്‍ അയച്ചിരിക്കുന്നത്. നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ട് പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ഇതോടെയാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്ക് ലഹരികടത്തുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നത്. ഡിആര്‍ഐയ്ക്കും ഇഡിയ്ക്കും പിന്നാലെയാണ് എന്‍ഐഎയും ലഹരി കടത്ത് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ലഹരി കടത്ത് നടത്തിയതെന്ന സൂചനയാണ് ഡിആര്‍ഐ തുടക്കം മുതല്‍ നല്‍കിയത്. അഫ്ഗാനിസ്ഥാനില്‍ നിരോധനമുണ്ടായിരുന്ന ഹെറോയിന്‍ ഇത്രയും വലിയ അളവില്‍ കയറ്റി അയച്ചത് താലിബാന്‍ അധികാരമേറ്റതിന് ശേഷമാണെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലും നോയിഡയിലും നടത്തിയ റെയ്ഡില്‍ 30 കിലോയിലേറെ ഹെറോയിന്‍ കണ്ടെത്തിയിരുന്നു. ഡൽഹിയിലെ ഒരു ഗോഡൗണില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചത്. നേരത്തെയും വലിയതോതില്‍ ലഹരികടത്ത് നടന്നിട്ടുണ്ടാകാമെന്നാണ് കണ്ടെത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.