മുംബൈ: യു.എസിലെ പ്രമുഖ പെട്രോള്‍-ഭക്ഷ്യ ശൃംഖലയായ 7-ഇലവന്‍ കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിസ്. 7-ഇലവന്റെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോര്‍ ഈ മാസം ഒന്‍പതിന് മുംബൈയിലെ അന്ധേരി ഈസ്റ്റില്‍ ആരംഭിക്കും. തുടര്‍ന്ന് സമീപ വ്യാപാര മേഖലകളിലും 7 -ഇലവന്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. ടെക്‌സാസ് ആസ്ഥാനമായുള്ള 7-ഇലവന്‍ ശൃംഖലയ്ക്ക് 18 രാജ്യങ്ങളിലായി 77,000 സ്റ്റോറുകളുണ്ട്.
ഇന്ത്യന്‍ റീട്ടെയിലറായ ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള കരാര്‍ അവസാനിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് 7-ഇലവന്റെ പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പും 7-ഇലവനുമായുള്ള കരാര്‍ പരസ്പര ധാരണ പ്രകാരം ഇരു കമ്പനികളും ചേര്‍ന്ന് റദ്ദ് ചെയ്തത്.
ഗ്രേറ്റര്‍ മുംബൈ വാണിജ്യ മേഖലകളിലുടനീളമായിരിക്കും ആദ്യം സ്റ്റോറുകള്‍ തുറക്കുക. അവശ്യ വസ്തുക്കളും പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, പലഹാരങ്ങള്‍ എന്നിവയുമാണ് 7-ഇലവന്‍ സ്റ്റോറുകളിലൂടെ വിറ്റഴക്കുന്നത്.
പറഞ്ഞ സമയത്തിനുള്ളില്‍ 7-ഇലവന്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ സാധിക്കാത്തതും ഫ്രാഞ്ചെയ്സി ഫീസിനത്തില്‍ നല്‍കേണ്ട തുക കണ്ടെത്താനാവാത്തതും ആയിരുന്നു ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പിന്മാറ്റത്തിനുള്ള കാരണം. 2019ല്‍ ആയിരുന്നു ഇരു കമ്പനികളും കരാറിലെത്തിയത്.
21 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.