തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കോവിഡ് പ്രവർത്തനത്തിനായി മാറ്റിവെച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനമിറക്കി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റിവെച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പി എഫിലേക്ക് ലയിപ്പിക്കും എന്നാണ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.
2021 ജൂൺ ഒന്നിന് ശേഷം പി എഫിൽ നിന്നുമുള്ള പണം ജീവനക്കാർക്ക് പിൻവലിക്കാൻ സാധിക്കും. പിഎഫിൽ പണം നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശ ഇതിനും ലഭ്യമാകും. പിഎഫ് ഇല്ലാത്തവർക്ക് 2021 ജൂൺ ഒന്നുമുതൽ തവണകളായി തിരിച്ചു നൽകും എന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി കഴിഞ്ഞ ദിവസങ്ങളിൽ ധനമന്ത്രി തോമസ് ഐസക് ചർച്ചനടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.