കോവിഡും അതേത്തുടര്‍ന്നുള്ള ലോക്ഡൗണും തീര്‍ത്ത വിരസതയില്‍ നിന്ന് മുക്തി നേടാന്‍ പലരും ആശ്രയിച്ചത് പാചകത്തെയാണ്. അന്നുവരെ അടുക്കള കാണാത്ത പലരും പാചക വിദഗ്ദരാകുന്ന അത്ഭുത കാഴ്ച. കൂടുതലും പരീക്ഷണ പാചകങ്ങളായിരുന്നു. ആ പരീക്ഷണങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയതോടെ പലരുടെയും അടുക്കള പരീക്ഷണ ശാലകളായി തീരുകയായിരുന്നു. ഐസ് ക്രീം സ്റ്റിക്കുകളില്‍ നിര്‍മ്മിച്ച ഇഡലി മുതല്‍ വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ ഏറെയാണ്.
എന്നാല്‍ ഇത്തരം ഫ്യൂഷന്‍ ഭക്ഷണ രീതികളോട് വിമുഖത രേഖപ്പെടുത്തുന്നവരും കുറവല്ല. ഐസ്‌ക്രീം സ്റ്റിക്കുകളിലെ ഇഡലി വഴിമാറിയപ്പോള്‍ നാവില്‍ കപ്പലോടിക്കും വിധം പുതിയ രുചിഭേദവുമായി എത്തിയിരിക്കുകയാണ് ചോക്ലേറ്റ് സമോസ.
ചോക്ലേറ്റിലും സ്ട്രോബറിയിലും മുക്കിയ സമോസയുടെ വീഡിയോ ഇതിനോടകം ഭക്ഷണ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ ഈ ഫ്യൂഷന്‍ വിഭവത്തിന് വിമര്‍ശനങ്ങളും ഏറെ ഉണ്ടായിരുന്നു. വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് ട്വിറ്ററില്‍ ചോക്ലേറ്റിലും സ്ട്രോബെറിയിലും മുക്കിയ സമൂസകളുടെ വീഡിയോ പങ്കിട്ടത്. ചോക്ലേറ്റ് കൊണ്ട് പൊതിഞ്ഞ സമോസയ്ക്ക് നിരവധി ആരാധകരാണുള്ളത്. സമോസയ്ക്കുള്ളിലും ചോക്ലേറ്റ് നിറച്ചിട്ടുണ്ട്.
ഫ്യൂഷന്‍ ഫുഡിന്റെ ഏറ്റവും പുതിയ അവതരണമാണ് ചോക്ലേറ്റ് സമോസ. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് രുചിയിലുമുള്ള സമോസ കാണിക്കുന്നുണ്ട്. ഒരു ബോക്സില്‍ ചോക്ലേറ്റ് സമോസ കാണിക്കുമ്പോള്‍ മറ്റൊരു ബോക്സില്‍ ഇളം പിങ്ക് നിറത്തിലുള്ള 'സ്ട്രോബെറി സമോസയാണ് ഉള്ളത്. സമൂസയ്ക്കുള്ളില്‍ എന്താണുള്ളതെന്ന് വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സമോസ മുറിച്ച് അതിന്റെ ഉള്ളിലുള്ളത് എന്താണെന്നും വീഡിയോയില്‍ കാണാം. 25,000ത്തിലധികം ആളുകളാണ് ഈ ഫ്യൂഷന്‍ സമോസയുടെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.