മിസ്സിസിപ്പി നഗരത്തില്‍ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു

മിസ്സിസിപ്പി നഗരത്തില്‍ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു


വാഷിംഗ്ടണ്‍ : അമേരിക്കയില്‍ മഹാത്മാ ഗാന്ധിയുടെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തു.മിസ്സിസിപ്പി നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ക്ലാര്‍ക്‌സ്‌ഡേയ്‌ലിലാണ് മഹാത്മാവിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചത്.

അറ്റ്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. സ്വാതി കുല്‍ക്കര്‍ണി പ്രതിമ നഗരത്തിന് സമര്‍പ്പിച്ചു.പ്രശസ്ത ശില്‍പിയായ രാം സുതാര്‍ രൂപകല്‍പ്പന ചെയ്തതാണ് ഈ വെങ്കല പ്രതിമ. നഗരത്തിലെ കോഹഹോമ കൗണ്ടി കോടതിയിലെ പുല്‍ത്തകിടിയിലാണ് പ്രതിമയുടെ സ്ഥാനം.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും അറ്റ്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നാണ് പ്രതിമ സംഭാവന ചെയ്തത്.

ഇന്ത്യയെ 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാവിനുള്ള ആദരത്തിന്റെ പ്രതീകമാണ് വെങ്കല പ്രതിമയെന്ന് ഡോ.സ്വാതി കുല്‍ക്കര്‍ണി വ്യക്തമാക്കി. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല , ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങി ലോക നേതാക്കളും ബൗദ്ധിക ചിന്തകരുമടക്കം നിരവധി പേര്‍ പിന്തുടരുന്ന ആശയമാണ് ഗാന്ധിജിയുടേതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.