കുവൈറ്റ് സിറ്റി: പ്രവാസി കേരള കോൺഗ്രസ് (M) കുവൈറ്റ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മാതൃ സംഘടനയായ കേരള കോൺഗ്രസ് പാർട്ടിയുടെ 58ാം ജന്മദിനം സൂം പ്ലാറ്റ്ഫോമിൽ ആഘോഷിച്ചു. പ്രവാസി കേരള കോൺസ് പ്രസിഡൻറ് അഡ്വ.സുബിൻ അറക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.കേരള രാഷ്ട്രീയത്തിൻ്റെ ദിശ നിർണ്ണയിക്കുന്ന ഏറ്റവും ശക്തിയുള്ള പ്രസ്ഥാനമായി കേരള കോൺഗ്രസ് മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് കെ.മാണി പറഞ്ഞു.
ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിൽ കേരള കോൺഗ്രസ് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അതുകൊണ്ടാണ് 58 വർഷമായി കേരള കോൺഗ്രസ് കേരളത്തിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാർ ജീവനക്കാർക്കും, തൊഴിലാളികൾക്കും, മാത്രം പെൻഷൻ ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് കർഷകതൊഴിലാളികൾക്ക് പെൻഷൻ വിതരണം ചെയ്യുവാൻ ധനകാര്യമന്ത്രിയായിരുന്ന മാണിസാർ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്, അതുപോലെ ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പിലാക്കുവാൻ പാർട്ടിക്ക് സാധിച്ചു.പാവങ്ങളുടെ ചികിത്സാസഹായ പദ്ധതിയായ കാരുണ്യാ, വെളിച്ച വിപ്ലവം, റവന്യൂ അദാലത്തുകൾ, ജനസമ്പർക്ക പരിപാടികൾ തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്.
പാർട്ടിയുടെ മെമ്പർഷിപ്പ് കാമ്പയിൻ പാർട്ടിയുടെ ജന്മദിനമായ ഒക്ടോബർ ഒൻപതിന് തുടങ്ങി. മൂന്ന് മാസം കൊണ്ട് വാർഡ് മുതൽ സംസ്ഥാന ഘടകം വരെയുള്ള തെരെഞ്ഞെടുപ്പുകൾ പൂർത്തിയാക്കും. മാറുന്ന കാലഘട്ടത്തിനനുസരിച്ച് പാർട്ടിക്ക് പുതിയ മുഖം നൽകുന്നതിൻ്റെ ഭാഗമായി ഇനി മുതൽ സജീവ അംഗത്വവും, സാധാരണ അംഗത്വവും, ഉണ്ടായിരിക്കുമെന്നും, അദ്ദേഹം അറിയച്ചു.
സമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി. മുഖ്യ പ്രഭാഷകനായിരുന്നു, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക, കെ.എസ്' സി.സംസ്ഥാന പ്രസിഡൻ്റ് അബേഷ് അലോഷ്യസ്, പ്രവാസി കേരള കോൺഗ്രസ് കേരളയുടെ പ്രസി. ഡോ. ജോർജ് എബ്രഹാം ,അഡ്വ.ലാൽജി ജോർജ്, ജേക്കബ് ചണ്ണപ്പേട്ട, ബിനു മുളക്കുഴ ,എം.പി.സെൻ, ബിജു എണ്ണമ്പ്ര തുടങ്ങിയ ർ ആശംസകൾ നേർന്നു.
പ്രവാസി കേരള കോൺഗ്രസ് കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും, ട്രഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.