ന്യുഡല്‍ഹി: കെപിസിസി പുനസംഘടനാ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചര്‍ച്ചകളില്‍ അനശ്ചിതത്വം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാനദണ്ഡങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പട്ടിക ഇന്ന് എ ഐ സി സിക്ക് കൈമാറും.
മുതിര്‍ന്ന നേതാക്കളുടെ സമ്മതത്തോടെയാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്ഥാനം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലല്ല പട്ടിക തയാറാക്കിയതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കം ഒഴിവാക്കാന്‍ ദേശിയ നേത്യത്വം ശ്രമിച്ചിരുന്നു. അധ്യക്ഷന്‍ ഉള്‍പ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് സംസ്ഥാന നേത്യത്വത്തിന്റെ നിര്‍ദേശം. വൈസ് പ്രസിഡന്റുമാര്‍ക്ക് മേഖല തിരിച്ച് ചുമതല നല്‍കും. മൂന്ന് വൈസ് പ്രസിഡന്റ്, 16 ജനറല്‍ സെക്രട്ടറിമാര്‍, 27 എക്സിക്യൂട്ടീവ് അംഗങ്ങള്‍, എന്നിവരാകും നേതൃത്വത്തില്‍ ഉണ്ടാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.