ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ സംഘര്‍ഷ മേഖലകളില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങണമെന്ന് ഇന്ത്യ. ഇന്നലെ നടന്ന 13ാം കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് സൈനിക പിന്മാറ്റം ആവശ്യമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ലഫ്. ജനറല്‍ പിജികെ മേനോന്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചു. ചര്‍ച്ച ഒന്‍പത് മണിക്കൂര്‍ നേരം നീണ്ടു നിന്നു.
ഹോട്ട് സ്പ്രിങ്സ് പട്രോള്‍ പോയിന്റ് 15ലെ (പിപി 15) അതിര്‍ത്തി തര്‍ക്കമാണ് മുഖ്യ ചര്‍ച്ചാവിഷയമായതെന്ന് സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. അതിക്രമിച്ച് കയറിയ സ്ഥലത്ത് നിന്നും പൂര്‍ണമായും പിന്മാറണമെന്നും അതുവരെ തങ്ങള്‍ അവിടെ നിലയുറപ്പിക്കുമെന്നാണ് ഇന്ത്യന്‍ സേനയുടെ നിലപാട്.
ഇന്ത്യന്‍ ഭാഗത്തേയ്ക്ക് അതിക്രമിച്ച് കയറിയ അന്‍പതോളം ചൈനീസ് സൈനികരാണ് ഹോട്ട് സ്പ്രിങ്സിലുള്ളത്. ഇവരെ നിരീക്ഷിച്ച് ഇന്ത്യന്‍ സൈന്യവും പ്രദേശത്തുണ്ട്. ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിനുള്ള ഒരു നിര്‍ദ്ദേശവും ചൈന മുന്നോട്ട് വെച്ചിട്ടില്ലെന്ന് കരസേന വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് തര്‍ക്ക പരിഹാരം അനിവാര്യമാണെന്ന് ഇന്ത്യയും അറിയിച്ചു. ചര്‍ച്ചകള്‍ തുടരാനാണ് ഇരു രാജ്യങ്ങളുടേയും നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.