ഐസ്വാള്‍ :സംസ്ഥാനത്ത് 'ബേബി ബൂം' യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍, മാതാപിതാക്കള്‍ക്കു പാരിതോഷികങ്ങള്‍ നല്‍കി മിസോറം മന്ത്രി. കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് കായിക മന്ത്രി റോബര്‍ട്ട് റോമാവിയ റോയ്തെ പണം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കുന്നത്. ഇതിനകം 17 രക്ഷിതാക്കള്‍ക്ക് ആകെ രണ്ടര ലക്ഷം രൂപ ലഭിച്ചു.
മിസോറാമില്‍ ചതുരശ്ര കിലോ മീറ്ററിന് 52 പേര്‍ മാത്രമേ താമസമുള്ളൂ. 600 ആണ് പല സംസ്ഥാനങ്ങളിലും. ദേശീയാടിസ്ഥാനത്തില്‍ 382 ഉം - റോയ്തെ ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് ബേബി ബൂം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയുള്ള സമ്മാനപദ്ധതിക്ക് തന്റെ നിയോജക മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ് 2 ലാണ് റോയ്തെ തുടക്കം കുറിച്ചിട്ടുള്ളത്. ഏഴ് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 15 കുട്ടികളുള്ള ചിങ്കാ വേങ്കില്‍ നിന്നുള്ള വിധവയായ നങ്കുരാവിക്കാണ് ആദ്യ സമ്മാനം നല്‍കിയത്, ഒരു ലക്ഷം രൂപ. ലിയതാങ്കി എന്ന മറ്റൊരു വിധവയ്ക്ക് രണ്ടാം സമ്മാനമെന്ന നിലയില്‍ 30,000 രൂപ ലഭിച്ചു. 13 കുട്ടികളാണ് ഇവര്‍ക്കുള്ളത്. 12 കുട്ടികളുള്ള മൂന്ന് പേര്‍ക്ക് 20,000 രൂപ വീതവും ലഭിച്ചു.മറ്റ് 12 പേര്‍ക്ക് 5000 രൂപ വീതവും നല്‍കി.
താരതമ്യേന ജനന നിരക്ക് കുറവുളള സംസ്ഥാനമാണ് മിസോറം. ജനന നിരക്ക് കുറഞ്ഞുവരുന്നത് എല്ലാ മേഖലകളിലും സംസ്ഥാനത്തിനു ക്ഷീണം ചെയ്യും. അതിനാലാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് കായിക മന്ത്രിയാണ്. നേരത്തെ ഫാദേഴ്സ് ഡേയിലും കൂടുതല്‍ കുട്ടികളുള്ള അച്ഛന്‍മാര്‍ക്ക് അദ്ദേഹം 1 ലക്ഷം രൂപ സമ്മാനം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.