ചൈന : എല്ലായ്പ്പോഴത്തെ പോലെ ഇത്തവണയും വിലക്കുറവിന്റെ കാര്യത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ചൈനീസ് മൊബൈൽ കമ്പനികൾ. മൊബൈൽ ഡാറ്റാ കമ്യൂണിക്കേഷൻ രംഗത്തെ ഏറ്റവും പുതിയ 5G സാങ്കേതികവിദ്യ 10,000 INR മുതൽ 20,000 INR വരെയുള്ള മധ്യനിര ഫോണുകളിൽ നല്കി ചൈനീസ് കമ്പനിയായ റിയൽമി ഞെട്ടിച്ചിരിക്കുന്നത്. ഇതുവരെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ മാത്രം ലഭ്യമായിരുന്ന 5G സാധാരണക്കാരന്റെ പോക്കറ്റിലെത്തിക്കാൻ റിയൽമി പുറത്തിറക്കിയിരിക്കുന്ന ഈ മോഡലുകൾക്ക് സാധിക്കും. റിയൽമി V3, റിയൽമി V5 എന്നിങ്ങനെ രണ്ട് 5G മോഡലുകളാണ് സെപ്റ്റംമ്പർ ആദ്യ വാരം റിയൽമി ചൈനയിൽ അവതരിപ്പിച്ചത്.
മീഡിയടെക്ക് ഡയമൺസിറ്റി 720 എന്ന പ്രോസസറാണ് ഇവക്ക് 5G കരുത്ത് പകരുന്നത്. മാലി- G57 GPU ഗ്രാഫിക്സ് സപ്പോർട്ട് ചെയ്യുന്നത്. 7nm കനമുള്ള ഈ പ്രോസസർ കുറഞ്ഞ പവർ ഉപയോഗിക്കുന്നവയും അതിനാൽ തന്നെ ദീർഘനേരം ബാറ്ററി ചാർജ് നിൽക്കുകയും ചെയ്യും. 5000 mAh ബാറ്ററിയും ഫോണിൽ നല്കിയിട്ടുണ്ട്. റിയൽമി V3 യിൽ പിൻഭാഗത്ത് 3 ക്യാമറകളും (13 MP+ 2 MP +2 MP) സെലഫി ക്യാമറ 8 MP ആണ് നല്കിയിട്ടുള്ളത് . 6GB RAM /64 GB Memory ക്ക് 999 യുവാൻ (ഏകദേശം 10,700 INR), 6GB/128 1399 യുവാൻ (15000 INR), 8GB/ 128 GB 1599 യുവാൻ (17,100 INR) എന്നിങ്ങനെയാണ് റിയൽമി V3 യുടെ വില നിലവാരം.
അതോടൊപ്പം തന്നെ അവതരിപ്പിച്ച v5 മോഡൽ ഫോണിൽ പ്രധാനമായും 4 ക്യാമറകളാണ് പിന്നിൽ നല്കിയിട്ടുള്ളത്. (48MP+ 8MP+ 2MP + 2MP) സെൽഫി ക്യാമറ 16 MP എന്നിങ്ങനെയാണ് , FHD+ & 90Hz ഡിസ്പ്ലേ അടക്കം മികച്ച ഫീച്ചർ അടങ്ങിയ മൊബൈൽ തന്നെ ആണ് റിയൽമി v3. 6GB RAM /128 GB Memory ക്ക് 1399 യുവാൻ (ഏകദേശം 15000 INR), 8GB/256 1899 യുവാൻ (20500 രൂപ), എന്നിങ്ങനെയാണ് റിയൽമി V5 യുടെ വില നിലവാരം. ഈ മോഡലുകൾ എത്രയും പെട്ടെന്നു ഇന്ത്യയിൽ ഇറങ്ങും എന്നാണു വിപണി സംസാരം.
ഇന്ത്യയിലെ നിലവിലെ സഹചര്യങ്ങൾ അനുസരിച്ച് 5G ഫോണുകൾ ആഡംബരമാണെന്നു പറയാതെ വയ്യ. പല സ്ഥലങ്ങളിലും 4G നെറ്റ് വർക്ക് തന്നെ കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്. ആയതിനാൽ ത്തന്നെ സാധാരണക്കാരന് ഇത് ആവശ്യമാണോ എന്നു രണ്ടു തവണ ചിന്തിക്കണം.
Peter Thrissurkaran
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.