യുപിയില്‍ ട്രാക്‌ടര്‍ അപകടം: 11 പേര്‍ മരിച്ചു; ആറ് പേർക്ക് പരിക്ക്

യുപിയില്‍ ട്രാക്‌ടര്‍ അപകടം: 11 പേര്‍ മരിച്ചു; ആറ് പേർക്ക് പരിക്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളും സ്​ത്രീകളുമടക്കം 11 പേര്‍ മരിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. ഝാന്‍സിയില്‍ ഖനിയിലാണ് അപകടം.

റോഡില്‍ നിലയുറപ്പിച്ച കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ട്രാക്​ടര്‍ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 30 ഓളം പേര്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ്​ അപകടമെന്ന്​ സീനിയര്‍ പോലീസ് സൂപ്രണ്ട് ശിവഹരി മീണ പറഞ്ഞു.

റോഡിന്റെ ഒരു വശത്തേക്ക്​ മറിഞ്ഞ ട്രാക്ടറിന്‍റെ അടിയില്‍പെട്ടാണ്​​ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചത്​. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.