കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല

റിയാദ്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനേര്‍പ്പെടുത്തിയ നിയമങ്ങളിൽ സൗദി അറേബ്യ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ് പുതിയ ഇളവുകൾ ഞായറാഴ്ച മുതല്‍ നിലവില്‍ വരും. ദിവസേനയുള്ള രോഗികളുടെ എണ്ണത്തിലെ ഗണ്യമായ കുറവും വാക്‌സിനേഷന്‍ പ്രക്രിയ വിപുലീകരിച്ചതിനാലുമാണ് പുതിയ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിബന്ധന ഒഴിവാക്കി. എന്നാൽ എല്ലായിടത്തും പ്രവേശനം രണ്ടുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും.

പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ്പ് കാണിക്കല്‍ നിര്‍ബന്ധമാണ്. തവക്കല്‍നാ ആപ്പ് വഴി ആരോഗ്യ പരിശോധനകള്‍ നടപ്പാക്കാത്ത സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരുകയും ചെയ്യും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.