ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ലമെന്റംഗമായിരുന്നു അഞ്ച് മക്കളുടെ പിതാവായ ഡേവിഡ് അമെസ്. പൊതുജന സേവനത്തുള്ള എലിസബത്ത് രാജ്ഞിയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു.
ലണ്ടന്‍: ബ്രിട്ടനിലെ പാര്‍ലമെന്റംഗവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് ബ്രിട്ടന്‍. ഇസ്ലാമിക തീവ്രവാദിയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ലെയ്ഗ് ഓണ്‍ സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ പൊതുജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ഡേവിഡ് അമെസിന് കുത്തേറ്റത്.
വേദിയിലേക്ക് ഓടിക്കയറിയ അക്രമി ഡേവിഡ് അമെസിനെ തുടരെ തുടരെ കഠാരകൊണ്ട് കുത്തുകയായിരുന്നു. 25 വയസുള്ള അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.
ശരീരത്തില്‍ നിരവധി കുത്തേറ്റ ഡേവിഡ് അമെസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സ്‌ളത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മറ്റാരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ബസില്‍ ഡോണിനെ പ്രതിനിധീകരിച്ച് 1983 ലാണ് ആദ്യമായി ഡേവിഡ് അമെസ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്. 1997 മുതല്‍ സൗത്ത് എന്‍ഡ് വെസ്റ്റിനെ പ്രതിനിധീകരിക്കുന്നു. 2015 പൊതുജന സേവനത്തിന് എലിസബത്ത് രാജ്ഞിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ച് മക്കളുടെ പിതാവും കത്തോലിക്കാ വിശ്വാസിയുമായ അമെസ് ഗര്‍ഭഛിദ്രത്തിനെതിരായ പ്രചാരണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ഡേവിഡ് അമെസിന്റെ കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ ഔദ്യോഗിക പതാക താഴ്ത്തിക്കെട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആക്രമണത്തെ അപലപിച്ചു. ജനധിപത്യത്തിനെതിരായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ കൊലപാതകത്തെ വിശേഷിപ്പിച്ചത്. 2016 ജൂണില്‍ ലേബര്‍ പാര്‍ട്ടിയുടെ വനിതാ പാര്‍ലമെന്റ് അംഗം ജോ കോക്‌സ് കുത്തേറ്റു കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.