തിരുവനന്തപുരം: കരാറുകാരെ കൂട്ടി എം.എൽ.എമാർ കാണാൻ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശത്തെച്ചൊല്ലി വിവാദം. മന്ത്രിയുടെ നിലപാട് സി.പി.എം പാർലമെൻറി പാർട്ടി യോഗത്തിൽ രൂക്ഷവിമർശനത്തിനിടയാക്കിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിലപാടിലുറച്ച് നിൽക്കുന്നുവെന്ന് വിശദീകരിച്ച് റിയാസ് രംഗത്തെത്തി. പ്രതിപക്ഷം പോലും പ്രശ്നമാക്കാതിരുന്ന പരാമർശങ്ങളാണ് പാര്‍ലമെൻററി പാര്‍ട്ടി യോഗത്തില്‍ വിമര്ശിക്കപ്പെട്ടതെന്നതാണ് സി.പി.എമ്മിനും തലവേദനയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയെൻറ അസാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം എ.കെ.ജി സെൻററിലായിരുന്നു പാർലമെൻററി പാർട്ടി യോഗം. 
ഒക്ടോബർ ഏഴിന് നിയമസഭയിലെ ചോദ്യോത്തരവേളക്കിടെയാണ് കരാറുകാരെ കൂട്ടി എം.എൽ.എമാർ കാണാൻ വരരുതെന്ന് റിയാസ് പറഞ്ഞത്. മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നിയമസഭാ കക്ഷി യോഗത്തിൽ എം.എൽ.എമാർ രംഗത്തെത്തിയത്.
എം.എൽ.എമാർക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടി വരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. ഇങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ല.  ഇങ്ങനെ മന്ത്രിയുടെ പേര് പറയാതെയായിരുന്നു പരാമർശങ്ങളേറെയും. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.