വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു; നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകള്‍ സാധാരണ നിലയിലായി; ജാഗ്രത തുടരുന്നു

വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു; നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകള്‍ സാധാരണ നിലയിലായി; ജാഗ്രത തുടരുന്നു

കാസര്‍കോട്: വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ ശക്തമായ മഴ പെയ്ത പാലക്കാട്ടും മഴ വിട്ട് നില്‍ക്കുകയാണ്. നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകള്‍ സാധാരണ നിലയിലായി. പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ല. എങ്കിലും ജാഗ്രത തുടരുകയാണ്.

 മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയന്നതിനാല്‍ പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്. പൊന്നാനിയില്‍ രണ്ടു കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒന്‍പത് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ചാലിയാര്‍ പുഴകയില്‍ വെള്ളം കൂടിയിട്ടില്ല.

വയനാട്ടില്‍ ഇടവിട്ട് മഴ തുടരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതലിന്റെ ഭാഗമായി കണ്ണൂരില്‍ നിന്നെത്തിയ 25അംഗ കേന്ദ്ര സംഘം വയനാട്ടില്‍ തുടരുകയാണ്. കണ്ണൂരില്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ ഇടവിട്ട കനത്ത മഴയുണ്ട്. കണ്ണവം കുറിച്യ കോളനിയിലെ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും ആളപായം ഇല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.