ഐന്‍ ദുബായ് കറങ്ങിത്തുടങ്ങും, ഒക്ടോബർ 21 മുതല്‍

ഐന്‍ ദുബായ് കറങ്ങിത്തുടങ്ങും, ഒക്ടോബർ 21 മുതല്‍

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമെന്ന ഖ്യാതിയോടെ ഐന്‍ ദുബായ് ഒക്ടോബർ 21 ന് കറങ്ങിത്തുടങ്ങും. ബ്ലൂ വാട്ടേഴ്സ് ദ്വീപിലെ ഈ നീരീക്ഷണചക്രത്തിലിരുന്നാല്‍ ദുബായ് നഗരത്തിന്‍റെ സൗന്ദര്യവും ഒപ്പം കടലിന്‍റെ സൗന്ദര്യവും 250 മീറ്റർ ഉയരത്തിലിരുന്ന് ആസ്വദിക്കാം.

ഉച്ചക്ക് രണ്ടു മണിമുതലാണ് നിരീക്ഷണചക്രം കറങ്ങിത്തുടങ്ങുക. സന്ദർശകർക്കായി വിനോദ പരിപാടികളുമുണ്ടാകും. 2 മണി മുതല്‍ 7 മണിവരെ ഫുഡ് ട്രക്കുകളും സജ്ജമായിരിക്കും. 8.30 നാണ് ഉദ്ഘാടനം. അതിനോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗങ്ങളുമുണ്ടാകും. നേരത്തെ ബുക്ക് ചെയ്തവർക്കായി 38 മിനിറ്റ് നീളുന്ന നിരീക്ഷണചക്രത്തിലെ വിനോദ സഞ്ചാരമാണ് ഒരുക്കിയിരിക്കുന്നത്.

വെള്ളിയാഴ്ചയും ഉച്ചക്ക് 2 മണിമുതലാണ് ഐന്‍ ദുബായ് പ്രവർത്തനം ആരംഭിക്കുക.
ഐന്‍ ദുബായ് സന്ദർശകർക്ക് തുറന്നുകൊടുക്കുന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഐന്‍ ദുബായ് പ്ലാസയിലേക്കുളള പ്രവേശനം സൗജന്യമാണ്.ദുബായുടെ കണ്ണ് എന്നതാണ് ഐന്‍ ദുബായുടെ അർത്ഥം. ഒരേ സമയം 1,750 പേർക്ക് കയറാവുന്ന രീതിയിലാണ് നിരീക്ഷണചക്രം സജ്ജമാക്കിയിട്ടുളളത്. 130 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.