കുട്ടനാട്ടിൽ വെള്ളപ്പൊക്കം; കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു

കുട്ടനാട്ടിൽ വെള്ളപ്പൊക്കം; കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു

കുട്ടനാട്: വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട്ടില്‍ കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു. പ്രദേശത്തെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അപകടസാധ്യത കണക്കിലെടുത്താണ് കെഎസ്ആർടിസി സർവീസുകൾ നിർത്തിയത്.

എന്നാൽ പാടശേഖരപുറം ബണ്ടുകളുടെ സംരക്ഷണവലയമുള്ള പ്രദേശങ്ങളിലൂടെ റോഡുകള്‍ കടന്നുപോകുന്നതുകൊണ്ടും പാടശേഖരങ്ങളിലെ ജലനിരപ്പ് പുറത്തുള്ളതിനേക്കാള്‍ കുറവായതുകൊണ്ടും കാവാലം റൂട്ടില്‍ കെഎസ്ആർടിസി സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

അതേസമയം നുറിലേറെ വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി. എന്നാൽ കക്കി ഡാം തുറന്ന സാഹചര്യത്തിൽ നാളെ രാവിലെയോടെ കുട്ടനാട്ടിലേക്ക് വീണ്ടും വെള്ളമെത്തും. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ രാവിലെ 11 മണിയോടെയാണ് ഡാം തുറന്നത്.

അതേസമയം പാടശേഖരങ്ങളില്‍ നിയന്ത്രിത പമ്പിംഗ്, ബണ്ടുനവീകരണം, പുതിയമോട്ടോറുകള്‍, സ്ഥിരം വൈദ്യുതികണക്ഷന്‍ തുടങ്ങി പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളെല്ലാം നടപ്പിലാക്കിയാൽ ഒരു പരിധി വരെ കുട്ടനാടിനെ ദുരിതക്കയത്തിൽ നിന്ന് കര കയറ്റാൻ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.