സംഘര്‍ഷം മൂപ്പിച്ച് ഉത്തര കൊറിയ; ജപ്പാന്‍ തീരത്തേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈല്‍

സംഘര്‍ഷം മൂപ്പിച്ച് ഉത്തര കൊറിയ; ജപ്പാന്‍ തീരത്തേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈല്‍

സോള്‍: അന്തര്‍വാഹിനിയില്‍ നിന്നു വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്‍ തീരത്തേക്ക് തൊടുത്ത് ഉത്തര കൊറിയ. മേഖലയില്‍ സംഘര്‍ഷം പുകഞ്ഞുനില്‍ക്കവേയുള്ള പുതിയ പ്രകോപന വിവരം ദക്ഷിണ കൊറിയയും ജപ്പാന്‍ സൈന്യവുമാണ് പുറത്തുവിട്ടത്. ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് രഹസ്യാന്വേഷണ മേധാവികള്‍ ഉത്തര കൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സോളില്‍ കൂടിക്കാഴ്ച നടത്തിവരികയായിരുന്നു.

ഉത്തര കൊറിയയുടെ കിഴക്ക് ഭാഗത്തുള്ള സിന്‍പോ തുറമുഖത്ത് നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാന്‍ കടലിലാണു പതിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.ദക്ഷിണ കൊറിയ അന്തര്‍വാഹിനിയില്‍ നിന്നു വിക്ഷേപിക്കാവുന്ന മിസൈല്‍ പരീക്ഷിച്ച് ആഴ്ചകള്‍ക്കുശേഷമാണ് ഉത്തര കൊറിയയുടെ പുതിയ നടപടി.രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വെളിപ്പെടുത്തി.

ബാലിസ്റ്റിക് മിസൈലുകളും ആണവായുധങ്ങളും പരീക്ഷിക്കുന്നതില്‍ നിന്ന് ഐക്യരാഷ്ട്രസഭ ഉത്തര കൊറിയയെ പ്രത്യേകമായി നിരോധിച്ചിരുന്നു. ഇതിനിടെയും, അടുത്ത ആഴ്ചകളില്‍ ഹൈപ്പര്‍സോണിക്, ലോംഗ് റേഞ്ച് ക്രൂയിസ് മിസൈലുകള്‍, വിമാന വിരുദ്ധ ആയുധങ്ങള്‍ എന്നിവയുടെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്് ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി നേരത്തെ വിവരമുണ്ടായിരുന്നു. ഇതില്‍ ചിലത് കര്‍ശനമായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ ലംഘിച്ചു കൊണ്ടുള്ളതാകുമെന്നാണു സൂചന. കൊറിയന്‍ ഉപദ്വീപിലെ ആയുധ മത്സരം അതിരു വിടുന്നതായി നിരീക്ഷകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.