ഗിന്നസില്‍ ഇടം നേടി 'ഇത്തിരിക്കുഞ്ഞന്‍' തോക്ക് ; നീളം 5.5 സെന്റിമീറ്റര്‍ മാത്രമെങ്കിലും മാരകം

 ഗിന്നസില്‍ ഇടം നേടി 'ഇത്തിരിക്കുഞ്ഞന്‍' തോക്ക് ; നീളം 5.5 സെന്റിമീറ്റര്‍ മാത്രമെങ്കിലും മാരകം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ചെറിയ തോക്കെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സ്വിസ് മിനി ഗണ്‍. 'സി വണ്‍ എസ്ടി' എന്നു പേരിട്ട് സ്വിസ് വാച്ച് നിര്‍മ്മാണത്തിലെ അതിസൂക്ഷ്മ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിറക്കുന്ന 'ഇത്തിരിക്കുഞ്ഞന്‍' കൗതുക വസ്തുവല്ല, കളിത്തോക്കുമല്ല; മാരകായുധം തന്നെ. 5.5 സെന്റിമീറ്റര്‍ നീളവും ഒരു സെന്റിമീറ്റര്‍ വീതിയുമുള്ള ഈ റിവോള്‍വറിന്റെ ഭാരം വെറും 19.8 ഗ്രാം.

ഈ തോക്ക് ഉപയോഗിച്ച് ഒരാളുടെ ജീവനെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. തോക്കിന്റെ ശക്തി ഒരു ജൂളിനെക്കാള്‍ കുറഞ്ഞതിനാലാണിത്. ഈ റിവോള്‍വര്‍ കൊണ്ട് ഒരാളെ കൊല്ലണമെങ്കില്‍ തലയിലെ ഏറ്റവും ദുര്‍ബലമായ ഭാഗത്തേക്ക് വളരെ അടുത്ത് നിന്ന് വെടിയുതിര്‍ക്കേണ്ടി വരും.കാഞ്ചി വലിച്ചാല്‍ മറ്റ് സാധാരണ തോക്കില്‍ നിന്ന് വരുന്ന പോലെയുള്ള പുകയും, സ്ഫോടനാത്മകമായ ശബ്ദവും തീപ്പൊരിയും ഒക്കെ ഉണ്ടാകും.

അമേരിക്കയും ബ്രിട്ടനും സ്വിസ് മിനി തോക്കിന്റെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. വസ്ത്രങ്ങളിലും ഷൂവിലും എളുപ്പത്തില്‍ ഒളിപ്പിച്ച് കടത്താന്‍ സാധിക്കുന്ന ആയുധമായതിനാലാണിത്.കൈവിരലുകളെക്കാളും ചെറുതാണ് ഈ റിവോള്‍വര്‍.എങ്കിലും വില തുച്ഛമല്ല; ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപ. മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ പ്രകാരം തോക്കിന്റെ സ്വര്‍ണ്ണ പതിപ്പും ലഭ്യമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച തോക്കിന് വില വീണ്ടും കൂടുമെന്നു മാത്രം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.