ഷാർജ: സ്വദേശിയെ ചതിച്ച് വിലപിടിപ്പുളള കാർ മോഷ്ടിച്ച അഞ്ചംഗ സംഘത്തെ ഷാർജ പോലീസ് പിടികൂടി. വിവിധ ബാങ്കുകളുടെ വ്യാജ ചെക്കുബുക്കുകള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. വ്യാജസീലുകളും സംഘത്തിന്‍റെ കൈവശമുണ്ടായിരുന്നു. തട്ടിപ്പിനിരയായ സ്വദേശി ഇന്‍ഡസ്ട്രിയല്‍ ഭാഗത്തെ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടർന്നാണ് അന്വേഷണമുണ്ടായത്.
കാറുവാങ്ങാന്‍ താല്‍പര്യപ്പെട്ടെത്തിയതെന്ന വ്യാജേന വാഹനവുമായി കടന്ന ഇയാളെ പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നായിരുന്നു പരാതി. പരാതി കിട്ടിയ ഉടനെ തന്നെ അന്വേഷണ സംഘത്തെ രൂപീകരിക്കുകയും റാസല്‍ ഖൈമയില്‍ നിന്ന് തട്ടിപ്പ് സംഘത്തെ പിടികൂടുകയുമായിരുന്നു. അറിയാത്ത ആളുകളുമായുളള സാമ്പത്തിക-വാഹന ഇടപാടുകള്‍ കഴിവതും ഒഴിവാക്കണമെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.