ദുബായ്: എക്സ്പോ വീസയിൽ യുഎഇയിലെത്തിയ പ്രതിനിധികൾക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള നടപടികൾ ലളിതമാക്കി . ഇതിനായി എക്സ്പോയിൽ ആർടിഎ ഓഫിസ് തുറന്നു. സ്വദേശത്ത് ലൈസൻസുള്ളവർക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കും . ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള അന്തിമ പരീക്ഷയില്‍ ഇവർക്കു നേരിട്ടു പങ്കെടുക്കാമെന്ന് ലൈസൻസ് വിഭാഗം മേധാവി അബ്ദുല്ല അൽ അലി പറഞ്ഞു. വിജയിച്ചാൽ അന്നു തന്നെ ലൈസൻസ് ലഭിക്കും.
നയതന്ത്ര വിഭാഗം ജീവനക്കാർക്ക് ഡ്രൈവിംഗ് പരിശീലന സമയം 20 മണിക്കൂറിൽ നിന്നു 10 ആക്കി. 5 പ്രവൃത്തി ദിവസങ്ങൾക്കകം പരിശീലനം പൂർത്തിയാക്കാനാകും. സൗദി, കുവൈത്ത് , ബഹ്റൈൻ, ഒമാൻ, ഖത്തർ, യുകെ, കാനഡ എന്നിവയടക്കം 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ ലൈസൻസ് ആവശ്യമില്ല . ഈ രാജ്യങ്ങളിൽ നിന്നു സന്ദർശക വിസയിലെത്തിയവർ യുഎഇ ലൈസൻസിന് അപേക്ഷിക്കേണ്ടതില്ല. താമസവീസയാണെങ്കിൽ ലൈസൻസ് വേണമെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.