ദുബായ്: രാജ്യത്തേക്കുളള വ്യാപാര-സ്വകാര്യ ജെറ്റ് ഉപയോക്താക്കള്‍ക്കുളള യാത്രാമാർഗനിർദ്ദേശങ്ങള്‍ പുതുക്കി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. യുഎഇയിലേക്ക് വരുന്ന യാത്രാക്കാർ ഐസിഎയില്‍ വിസിറ്റേഴ്സ് രജിട്രേഷനില്‍ രജിസ്ട്രേഷന്‍ ചെയ്യണം. വാക്സിനേഷന്‍ രേഖകള്‍ പുറപ്പെടുന്ന സ്ഥലത്ത് ഹാജരാക്കണം. 48 മണിക്കൂറിനുളളിലെടുത്ത ക്യുആർ കോഡുളള കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാഫലവും ഹാജരാക്കണം. പുറപ്പെടുന്നതിന് ആറുമണിക്കൂറിനുളളിലെടുത്ത റാപ്പിഡ് പിസിആർ പരിശോധനാഫലവും വേണം. യുഎഇയിലെത്തിയാല്‍ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തണം.
ബിസിനസ് ജെറ്റുകളിലെ യാത്രാക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്ന പ്രോട്ടോക്കോള്‍ നിർത്തലാക്കിയെന്നും അതോറിറ്റി വ്യക്തമാക്കി. യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ചേർന്ന നടത്തിയ കോവിഡ് വാർത്താസമ്മേളനത്തിലാണ് എന്‍സിഇഎംഎ ഇക്കാര്യം അറിയിച്ചത്.
ബിസിനസ് ജെറ്റില്‍ വരുന്ന താമസവിസയുളളവർക്കും സന്ദർശകവിസയിലെത്തുന്നവർക്കും നിർദ്ദേശം ബാധകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.