വെല്ലിംഗ്ടണ്‍: ഇന്ദ്രജാലത്തിന്റെ മാന്ത്രികചെപ്പ് തുറക്കുന്ന വിസ്മയക്കാഴ്ച്ചകള്‍ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഗോപിനാഥ് മുതുകാടും ഭിന്നശേഷിയുള്ള കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഡിജിറ്റല്‍ കലാവിരുന്ന് 'വിസ്മയ സാന്ത്വനം' വൈകിട്ട് ന്യൂസിലാന്‍ഡ് സമയം വൈകിട്ട് ഏഴിനും ഇന്ത്യന്‍ സമയം രാവിലെ 11.30 നുമാണ് പരിപാടി. ന്യൂസിലാന്‍ഡിലെ മലയാളികളുടെ കൂട്ടായ്മയായ നവോദയ ന്യൂസീലാന്‍ഡിന്റെ ആഭിമുഖ്യത്തിലാണു പരിപാടി. ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണു പരിപാടി സംഘടിപ്പിക്കുന്നത്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് സാന്ത്വനമാകാനുമായി തയാറാക്കിയിട്ടുള്ളതാണ് ഈ പ്രത്യേക ഇന്ദ്രജാല പരിപാടി. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും സംയോജിപ്പിച്ചാണ് കലാമേള. ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ വെബ്സൈറ്റിലൂടെയും നവോദയയുടെ ഫേസ്ബുക്ക് പേജിലൂടെയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെ ഈ ദൃശ്യവിരുന്ന് ആസ്വദിക്കാം.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ തൊഴില്‍ ഉറപ്പാക്കുന്ന യൂണിവേഴ്സല്‍ എംപവര്‍ സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ സെന്ററില്‍ ഭിന്നശേഷിയുള്ളവരുടെ സര്‍വോന്മുഖമായ വളര്‍ച്ചയ്ക്ക് ഉതകുംവിധം നിരവധി ട്രെയിനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉള്‍പ്പെടുന്നു.
യുട്യൂബിലൂടെയും നവോദയയുടെ ഫേസ്ബുക്ക് പേജിലൂടെയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലൈവായി ഓണ്‍ലൈനിലൂടെ ഈ ദൃശ്യവിരുന്ന് ആസ്വദിക്കാം. പരിപാടിക്കുള്ള ലിങ്ക്:
facebook.com
Youtube Program Link -
https://www.youtube.com/watch?v=mEkRnjUZjWk
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.