എക്സ്പോ 2020 വിലയിരുത്തി സ്റ്റീയറിംഗ് കമ്മിറ്റി

എക്സ്പോ 2020 വിലയിരുത്തി സ്റ്റീയറിംഗ് കമ്മിറ്റി

ദുബായ്: എക്സ്പോ 2020 ഇതുവരെയുളള കാര്യങ്ങള്‍ വിലയിരുത്തി എക്സ്പോയുടെ ജനറല്‍ സ്റ്റീയറിംഗ് കമ്മിറ്റി. ഒക്ടോബർ ഒന്നിന് എക്സ്പോ ആരംഭിച്ചശേഷം ഇതാദ്യമായാണ് കമ്മിറ്റിയുടെ കൂടികാഴ്ച നടക്കുന്നത്.

പ്രൗഢ ഗംഭീരമായി എക്സ്പോ തുടങ്ങാനും ജനലക്ഷങ്ങളെ ആകർഷിക്കാനും സാധിച്ചത് യുഎഇയുടെ ഭരണനേതൃത്വത്തിന്റെ പിന്തുണ കൊണ്ടാണെന്ന് വിലയിരുത്തിയ കമ്മിറ്റി, യുഎഇ നേതൃത്വത്തേയും സംഘാടകരേയും അഭിനന്ദിച്ചു. എക്സ്പോ 2020 ദുബായ് സ്റ്റിയറിംഗ് കമ്മറ്റിയുടെ ചെയർമാനും എക്സ്പോ 2020 ൽ സ്വിറ്റ്സർലൻഡ് കമ്മീഷണർ ജനറലുമായ മാനുവൽ സാൽചിലിയുടെ അദ്ധ്യക്ഷതയിൽ 34 രാജ്യങ്ങളിൽ നിന്നുള്ള കമ്മീഷണർമാർ ജനറൽ അടങ്ങുന്ന സമിതിയാണ് യോഗം ചേർന്നത്.

കോവിഡ് സാഹചര്യത്തിലും ഭംഗിയായി എക്സ്പോ സംഘാടനം നടത്തിയ യുഎഇയെ അദ്ദേഹം അഭിനന്ദിച്ചു. വരും ദിവസങ്ങളിലും കൂടുതല്‍ പേരെ എക്സ്പോയിലേക്ക് ആകർഷിക്കാനുളള ഒരുക്കങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. കാലാവസ്ഥ ജൈവ വൈവിധ്യ വാരത്തിലും ബഹിരാകാശ വാരത്തിലും 5000 ലധികം സന്ദർശകരാണ് ഭാഗമായത്. ആഗോള വിദഗ്ദ്ധർ, രാഷ്ട്രീയ -വ്യാപാര നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ പരിപാടികളുടെ ഭാഗമാവുകയും അടിയന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൈയ്യെടുക്കാനും സന്നദ്ധമാവുകയും ചെയ്തു.

എക്സ്പോയിൽ ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികളും വിജയമായിരുന്നുവെന്നും യോഗം വിലയിരുത്തി. അല്‍ വാസല്‍ പ്ലാസയിലെ നൃത്ത സംഗീത പരിപാടികളും എക്സ്പോയ്ക്ക് പുതിയ ഊർജ്ജം പകരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.