ഗോബി മഞ്ചൂരിയന്‍ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം...!

ഗോബി മഞ്ചൂരിയന്‍ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം...!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളതാണ് ഒരു സൈഡ് ഡിഷാണ് ഗോബി മഞ്ചൂരിയന്‍. ഇനി മുതല്‍ പുറത്ത് നിന്ന് വാങ്ങാതെ വീട്ടില്‍ തന്ന് ഉണ്ടാക്കാന്‍ നോക്കാം. എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണിത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കേണ്ടതെന്ന് നോക്കാം.

വേണ്ട ചേരുവകള്‍

കോളിഫ്‌ളവര്‍ ഒരു കിലോ
വെള്ളം വേവിക്കാന്‍ ആവശ്യത്തിന്
മഞ്ഞള്‍ പൊടി ഒരു സ്പൂണ്‍
മുളക് പൊടി 2 സ്പൂണ്‍
തക്കാളി സോസ് 5 സ്പൂണ്‍
സോയ സോസ് 2 സ്പൂണ്‍
മൈദ 4 സ്പൂണ്‍
കോണ്‍ ഫ്‌ളവര്‍ 2 സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
സവാള 2 എണ്ണം
ക്യാപ്സികം ഒരെണ്ണം
സ്പ്രിംഗ് ഓണിയന്‍ 1 സ്പൂണ്‍
വെളുത്തുള്ളി 2 സ്പൂണ്‍
റെഡ് ചില്ലി പേസ്റ്റ് 2 സ്പൂണ്‍
കാശ്മീരി ചില്ലി 2 സ്പൂണ്‍
ഓയില്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യമായി നന്നായി തിളച്ച വെള്ളത്തില്‍ കോളിഫ്‌ളവര്‍ ചെറുതായി അരിഞ്ഞത്, ഉപ്പും, മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ഒരു മിനുട്ട് വേവിക്കുക. ( ഉള്ളില്‍ പുഴു ഉണ്ടെങ്കില്‍ അത് പോകാനും, കൂടാതെ നന്നായി ക്ലീന്‍ ആകാനും ആണ് ). അതിനു ശേഷം നന്നായി കഴുകി മാറ്റി വെയ്ക്കുക.

ഒരു പാത്രത്തിലേക്കു മൈദ, കോണ്‍ഫ്‌ളവര്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് മാവ് കുഴച്ചു അതിലേക്കു കോളിഫ്‌ളവര്‍ നന്നായി മിക്‌സ് ചെയ്തു യോജിപ്പിച്ചു ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞു ഒരു ചീന ചട്ടി വച്ചു എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് കോളിഫ്‌ളവര്‍ നന്നായി വറുത്തു മാറ്റി വയ്ക്കുക.

വറുത്ത എണ്ണയില്‍ നിന്നും മൂന്ന് സ്പൂണ്‍ മറ്റൊരു ചീന ചട്ടിയില്‍ മാറ്റി, ചൂടാകുമ്പോള്‍ വെളുത്തുള്ളി അരിഞ്ഞതും, സവാളയും, ചില്ലി പേസ്റ്റും, ടൊമാറ്റോ സോസും ചേര്‍ത്ത് നന്നായി വഴറ്റുക. കോണ്‍ഫ്‌ളര്‍ വെള്ളത്തില്‍ കലക്കി ഇതില്‍ ഒഴിച്ച് മുളക് പൊടിയും, കാശ്മീരി ചില്ലിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. വറുത്തു വച്ച കോളിഫ്‌ളവര്‍ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു അതിലേക്ക് അരിഞ്ഞു വച്ചിട്ടുള്ള ക്യാപ്സികം പിന്നെ സ്പ്രിംഗ് ഓണിയന്‍ കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു യോജിപ്പിച്ചു ഗോബി മഞ്ചൂരിയന്‍ ഉപയോഗിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.