പാലാ വാകക്കാട് സ്വദേശി ജയിംസ് ജേക്കബ് കുവൈറ്റിൽ നിര്യാതനായി

പാലാ വാകക്കാട് സ്വദേശി ജയിംസ് ജേക്കബ് കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി: പാലാ വാകക്കാട് സ്വദേശി ജയിംസ് ജേക്കബ് നമ്പുടാകത്ത് (38) വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയായിലെ താമസ സ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. കൂടെ താമസിച്ചിരുന്നവർ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ജയിംസിനെ മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ജയിംസ് ജേക്കബ് നമ്പുടാകത്തിൻ്റെ  നിര്യാണത്തിൽ പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ അഗാധമായ ദു:ഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.