ഹിന്ദുസ്ഥാന്‍ പെട്രോളിയം കോപ്പറേഷന്‍ ലിമിറ്റഡിൽ അവസരം; ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോപ്പറേഷന്‍ ലിമിറ്റഡിൽ അവസരം; ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോപ്പറേഷന്‍ ലിമിറ്റഡ്, ബംഗളുരുവില്‍ സ്ഥിതി ചെയ്യുന്ന എച്ച്‌പി ഗ്രീന്‍ ആര്‍&ഡി കേന്ദ്രത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിയ്ക്കുന്നു. എംടെക് ബിരുദം, പിഎച്ച്‌ഡി എന്നീ യോഗ്യതയുള്ളവരെയാണ് കമ്പനി തേടുന്നത്.

നിശ്ചിത കാലത്തേക്കുള്ള ഗവേഷണ അസ്സോസ്സിയേറ്റുകളെയാണ് എച്ച്‌പിയ്ക്ക് ആവശ്യം. താല്പര്യവും മേല്‍പ്പറഞ്ഞ യോഗ്യതകളുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വൈബ്സൈറ്റായ hindustanpetroleum.com ലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 ആണ്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ആദ്യ ഘട്ടമായി ഒരു വര്‍ഷത്തേക്ക് ജോലിയില്‍ നിയോഗിക്കും. ശേഷം, പദ്ധതിയുടെ ആവശ്യകതയും ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനവും വിലയിരുത്തി ഇവരുടെ തൊഴില്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.