പ്രായം ഒരു വയസ്; മാസ വരുമാനം 75000 രൂപ !

പ്രായം ഒരു വയസ്; മാസ വരുമാനം 75000 രൂപ !

ഇപ്പോള്‍ സോഷ്യല്‍ മീഡിയ പലരും ഉപയോഗിക്കുന്നത് ഒരു വരുമാന മാര്‍ഗമായിട്ടാണ്. കോവിഡ് മഹാമാരി ലോകമെങ്കും പടര്‍ന്നു പിടിച്ചപ്പോള്‍ സ്വന്തമായി ചാനലുകള്‍ ഇല്ലാത്തവര്‍ വിരളമായി. സാമൂഹിക മാധ്യമങ്ങളില്‍ ഇന്‍ഫ്ളൂവന്‍സറായും മറ്റും ജോലി ചെയ്തും ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്.

ഒരു വയസ് പൂര്‍ത്തീകരിച്ച സമൂഹ മാധ്യമങ്ങളില്‍ വലിയ സാധ്വീനമുള്ള ഒരു കുട്ടി സെലിബ്രറ്റിയുണ്ട് അങ്ങ് അമേരിക്കയില്‍. ഈ കുട്ടി സെലിബ്രിറ്റി 16 ഓളം യു.എസ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചാണ് സമൂഹ മാധ്യമങ്ങളുടേയും കമ്പനികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. യാത്രാ ബ്ലോഗര്‍മാരായ ജെസിന്റെയും സ്റ്റീവിന്റെയും പുത്രനാണ് ബ്രിഗ്‌സ് ഡാരിങ്ടണ്‍.

ലോക്ഡൗണിനിടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നായിരുന്നു കുട്ടി സെലിബ്രിറ്റിയുടെ ജനനം. മൂന്നാഴ്ച പ്രായമുള്ളപ്പോള്‍ നെബ്രാസ്‌കയിലേക്കായിരുന്നു ബ്രിഗ്‌സ് ഡാരിങ്ടണിന്റെ ആദ്യ യാത്ര. ഒമ്പത് ആഴ്ച പ്രായമെത്തിയപ്പോള്‍ ആദ്യ വിമാനയാത്ര.

കാന്‍സാസ്, യൂട്ട, അരിസോണ, ഫ്‌ളോറിഡ, അലാസ്‌ക, ന്യൂ മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 ഓളം യു.എസ് സംസ്ഥാനങ്ങളിലൂടെയാണ് കുട്ടി സെലിബ്രിറ്റി യാത്ര ചെയ്തത്. ഇതു വഴി മാസം 1000 ഡോളറാണ് സമ്പാദിച്ചത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 75,000 രൂപയാണ് ഇത്. തനിക്കാവശ്യമായ ഡയപ്പറുകളും വൈപ്പുകളും അടക്കം സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേടിയെടുക്കാന്‍ ഈ കൊച്ചുമിടുക്കനു സാധിക്കുന്നുണ്ട്. ഇതോടകം 45 ഓളം വിമാനയാത്രകള്‍ ഈ കുട്ടി സെലിബ്രറ്റി നടത്തി.

അലാസ്‌കയിലെ കരടികള്‍, ന്യൂ മെക്‌സിക്കോയിലെ ആല്‍ബുക്കര്‍ക്കിയിലെ ബലൂണ്‍ ഫിയസ്റ്റ, യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചെന്നായ്ക്കള്‍, യൂട്ടയിലെ അതിലോലമായ കമാനം, കാലിഫോര്‍ണിയയിലെ ബീച്ചുകള്‍ തുടങ്ങി നിരവധി ആകര്‍ഷണങ്ങളാണ് പിച്ചവെച്ച് ബ്രിഗ്‌സ് കാണികളിലെത്തിച്ചത്.

ആളുകളെ യാത്രകളിലേക്ക് ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തി ബ്രിഗ്‌സ് ആയിരിക്കുമെന്നാണ് അമ്മയായ ജെസിന്റെ വിലയിരുത്തല്‍. ബ്രിഗ്‌സിന്റെ യാത്രാ കഥകള്‍ക്ക് ഒരു വലിയ ആരാധക കൂട്ടം തന്നെയുണ്ട്. ടിക് ടോക്കില്‍ 2.5 ലക്ഷം ആരാധകരും ഇന്‍സ്റ്റാഗ്രാമില്‍ 34,000 ഫോളോവേഴ്‌സും ബ്രിഗ്‌സിനുണ്ട്.

2020ല്‍ ഗര്‍ണിയിയായിരിക്കെയാണ് ബ്രഗ്സിന്റെ അമ്മയായ ജെസ് ഇത്തരമൊരു വ്യത്യസത ആശയത്തിലേക്കു എത്തിച്ചേര്‍ന്നത്. കുട്ടികള്‍ നടത്തുന്ന ഒരുപാട് ബ്ലോഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായുള്ള ഒരെണ്ണം പോലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് കുഞ്ഞു ബ്രിഗ്സ് സമൂഹ മാധ്യമത്തില്‍ നിറസാന്നിധ്യമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.