കടലില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് മൗസ് നിര്‍മിച്ച് മൈക്രോസോഫ്റ്റ്

കടലില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് മൗസ് നിര്‍മിച്ച് മൈക്രോസോഫ്റ്റ്

വാഷിംഗ്ടണ്‍: കടലില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃരുപയോഗിച്ച് നിര്‍മിച്ച മൗസ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. മൗസിന്റെ കവചമാണ് 20 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നത്.

അള്‍ട്രാവയലറ്റ് പ്രകാശം, ചൂട്, ഈര്‍പ്പം, ഉപ്പ് എന്നിവ മൂലം പ്ലാസ്റ്റിക് നശിക്കാനും അതിന്റെ ഗുണമേന്മ നഷ്ടപ്പെടാനും സാധ്യതയുള്ളതിനാല്‍ 100 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃരുപയോഗിച്ച് മൗസ് നിര്‍മിച്ചാല്‍ അത് ഉറപ്പിനെ ബാധിക്കും.

ആദ്യം 10 ശതമാനം മാത്രം ഉപയോഗിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് 20 ശതമാനം ഉപയോഗിച്ചാല്‍ പ്രശ്‌നമില്ലെന്ന് കണ്ടെത്തി. ഈ മൗസിന്റെ വിതരണം ഒക്ടോബര്‍ അഞ്ച് മുതല്‍ ആരംഭിച്ചിട്ടുണ്ട്. 25 ഡോളറാണ് വില. മൗസിന് മൂന്ന് കസ്റ്റമൈസബിള്‍ ബട്ടനുകളുണ്ട്. ബ്ലൂടൂത്ത് 4.0 പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മൗസിന് 33 അടി വരെ റേഞ്ച് കിട്ടും. മൈക്രോസോഫ്റ്റിന്റെ സ്വിഫ്റ്റ്പെയര്‍ ഉപയോഗിച്ച് മൗസ് എളുപ്പത്തില്‍ പിസിയുമായി ബന്ധിപ്പിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.