മുല്ലപ്പെരിയാർ വിഷയം: നടൻ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം

മുല്ലപ്പെരിയാർ വിഷയം:  നടൻ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ പൃഥ്വിരാജിന്റെ പ്രതികരണത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം.125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു പണിയണമെന്ന നടന്റെ പ്രസ്താവനയെ തുടർന്നാണ് തമിഴ്നാട്ടിൽ പ്രതിഷേധം.

തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകർ പൃഥ്വിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടർക്കും എസ്​.പിക്കും പരാതി നൽകിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്​. ആർ ചക്രവർത്തി അറിയിച്ചു.

മലയാള ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് ഉൾപ്പടെയുള്ളവരെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എൽ.എയുമായ വേൽമുരുകനും ആവശ്യപ്പെട്ടു. അതേസമയം ട്വിറ്ററിലും താരത്തിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. പൃഥ്വി യഥാർഥ മലയാളി ആണെങ്കിൽ ഇനി തമിഴ് സിനിമയിൽ അഭിനയിക്കില്ലെന്നും തമിഴ്നാട്ടിൽ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്.

125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉൾപ്പടെ നിരവധി മലയാളി സിനിമാ പ്രവർത്തകരാണ് കഴിഞ്ഞ ദിവസം രം​ഗത്ത് വന്നത്. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം. ഇതേ തുടർന്നാണ് താരത്തിനെതിരേ വൻ പ്രതിഷേധമുയർന്നത്.

കൂടുതൽ വായനയ്ക്ക്: 

ന്യായീകരണം അർഹിക്കാത്തത്; 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ പൊളിക്കണമെന്ന് പൃഥ്വിരാജ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.