യു.എസില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; രണ്ടു മരണം, അക്രമി പിടിയില്‍

യു.എസില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; രണ്ടു മരണം, അക്രമി പിടിയില്‍

വാഷിങ്ടണ്‍: യു.എസിലെ ഐഡഹോ സംസ്ഥാനത്തെ ബോയ്‌സീ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ രണ്ടു മരണം. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥരും അക്രമിയും തമ്മില്‍ വെടിവെപ്പ് നടന്നു. മാള്‍ ഉടന്‍തന്നെ ഒഴിപ്പിച്ചു.

മരിച്ചവരെക്കുറിച്ചോ പ്രതിയെക്കുറിച്ചോ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.50-നായിരുന്നു വെടിവെപ്പ്. പോലീസ് എത്തുന്നതിന് മുമ്പുതന്നെ ഒരാള്‍ വെടിയേറ്റ് വീണിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയതോടെ വീണ്ടും വെടിവെപ്പുണ്ടായി. ഒരു പോലീസുകാരന് പരുക്കേറ്റു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു-ബോയ്‌സീ പോലീസ് ചീഫ് റയാന്‍ ലീ പറഞ്ഞു. അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ഒരാള്‍ മാത്രമാണ് അക്രമം നടത്തിയതെന്നും ലീ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.