അജണ്ടകളുടെ മാധ്യമ ധർമ്മം

അജണ്ടകളുടെ മാധ്യമ ധർമ്മം

കേരളം മാധ്യമ ധർമ്മത്തിന്റെ നാടന്നെന്നാണ് അറിയപ്പെടുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നറിയപ്പെടുന്ന മാധ്യമങ്ങൾ കേരള സമൂഹത്തെ സ്വാധീനിക്കുന്ന ആഴം അളക്കണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾ മുതൽ കോർപ്പറേറ്റ് ഭീമൻമാർ വരെ കേരള മാധ്യമ രംഗത്ത് തങ്ങളുടെ ചാനലുകൾ കൊണ്ട് നിലയുറപ്പിച്ചിട്ടുണ്ട് എന്നതു തന്നെ മതിയാകും. ലെജിസ്ലേറ്റീവ് - എക്സിക്യൂട്ടിവ് - ജുഡിഷ്യറി എന്നിവയെക്കാൾ ഒരുപടി മുന്നിലാണ് നാലാം തൂണായ മാധ്യമങ്ങൾ എന്നു തന്നെ പറയാം. അതിന്റെ ഉദാഹരണമായി മലയാളിയുടെ സ്വീകരണ മുറിയിലെ ടെലിവിഷനുള്ളിൽ അവൻ കാണുന്ന അന്തിചർച്ചകൾ തന്നെയാണ് തെളിവായി നമ്മുടെ മുൻപിൽ നിലകൊള്ളുന്നത്. അന്തിച്ചർച്ചകളിൽ വാർത്തവതാരകൻ ഒരു ന്യായധിപനു സമനായി തീരുന്നു. അയാളുടെ മനസ്സിൽ മുൻപേ പറഞ്ഞുറപ്പിച്ചതും തീരുമാനിച്ചതുമായ കാര്യങ്ങൾ ചർച്ചയിൽ ഉടനീളം അയാൾ നടത്തുന്ന നിയന്ത്രണങ്ങളിലൂടെയും മറ്റും പ്രതിഫലിക്കുന്നു. ഒരിക്കൽ സ്വീകരിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ കുറിപ്പുകളെയും യോഗങ്ങളെയുംക്കാൾ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് പ്രിയം തങ്ങളുടെ വക്താക്കളെ ചാനൽ ചർച്ചയിൽ അയച്ച് അവിടെ യുദ്ധസമാനമായ വാദപ്രതിവാദങ്ങൾ തീർത്ത് വിജയ പരാജയങ്ങൾ ഏറ്റുവാങ്ങുന്നു. പ്രത്യേക അജണ്ടകളിലും മത- പ്രത്യയശാസ്ത്രങ്ങളിലും നിർമ്മിക്കപ്പെട്ട വാർത്ത ചർച്ചകളാണെങ്കിൽ അന്തിചർച്ച ജഡ്ജിയായ അവതാരകൻ തന്റെ അജണ്ടകളുടെ എതിരാളിയെ വാക്കുകൾ കൊണ്ട് നിഗ്രഹിക്കുന്നു.

ഇനി നമ്മുക്ക് ടെലിവിഷനിൽ നിന്നും സോഷ്യൽ മീഡിയയിലേയ്ക്കു വന്ന വാർത്താ പരിണാമത്തെ വിലയിരുത്താം. ടെലിവിഷനിൽ നിന്നും കൈക്കുള്ളിൽ നിൽക്കുന്ന മൊബൈൽ ഫോൺ എന്നതിനോടൊപ്പം ഫെയ്സ്ബുക്ക് എന്ന സോഷ്യൽ മീഡിയാ രാജാവ് പിറവി കൊണ്ടപ്പോൾ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്ന തലത്തിൽ കാര്യങ്ങൾ എത്തപ്പെട്ടു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ ആർക്കും വെരിഫിക്കേഷൻ ഇല്ലാത്ത വാർത്തകൾ വ്യാജമായി നിർമ്മിക്കാനോ അല്ലെങ്കിൽ വാർത്തകളെ വളച്ചൊടിച്ച് തങ്ങളുടെ അജണ്ടകളിൽ മുക്കിയെടുത്ത് വേറൊരു മാനം നൽകി പ്രചരിപ്പിക്കാനാകും. ചില പ്രത്യയശാസ്ത്രങ്ങളുടെയും മത മൗലികത നിറഞ്ഞ പ്രസ്ഥാനങ്ങളുടെ ആശയ പ്രസിദ്ധീകരണങ്ങളായിരുന്ന ചെറുകിട പത്രങ്ങൾ ഫെയ്സ്ബുക്കിന്റെ സാധ്യതകൾ ഉപയോഗിച്ച് ദിനപത്രങ്ങളുടെ പ്രചരണത്തിൽ ലിസ്റ്റിൽ പോലും ഇടമില്ലാത്ത അത്രത്തോളം പ്രചാരമില്ലാത്തവ ഓൺലൈനായി തങ്ങളുടെ ആശയ പ്രചരണം നടത്തുകയാണ്.അങ്ങനെ പ്രചരണം നടത്തി തങ്ങളുടെ കമന്റ് ബോക്സുകളുടെ ഉള്ളറകളിലേയ്ക്ക് കമന്റുകൾ നിറച്ച് വളച്ചൊടിക്കൽ വാർത്തകൾക്ക് പ്രചാരം നൽകിടുന്നു. അതിന്റെ തെളിവ് നിറഞ്ഞ ഉദ്ദാഹരണമാണ് ഹരിയാനയിൽ നിന്നും കേരളത്തിലെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത

  ഹരിയാനയിൽ ഒരു എഴുവയസ്സുകാരിയെ പീഡിപ്പിക്കാൻ ഒരു യുവാവിന്റെ വലുത് കൈപ്പത്തി മുറിച്ചു കളഞ്ഞെന്ന് മനോരമ ന്യൂസിന്റെ ഓൺലൈൻ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈൻ വിഭാഗം റിപ്പോർട്ട് ചെയ്യുമ്പോൾ കുടിവെള്ളം ചോദിച്ചെത്തിയ "മുസ്ലിം " യുവാവിന്റെ കൈ യന്ത്രമുപയോഗിച്ച് വെട്ടിമാറ്റിയെന്ന് ജമാത്തെ - ഇസ്ലാമീയുടെ മുഖ പത്രമായ മാധ്യമത്തിന്റെ ഓൺലൈൻ വിഭാഗം വാർത്ത ആരോപിക്കുന്നു. പേര് ചോദിച്ചാണ് മുസ്ലീം യുവാവിന്റെ കരം വെട്ടിമാറ്റിയെന്ന് പോപ്പുലർ ഫ്രണ്ട് മാധ്യമമായ തേജസ് ന്യൂസ് പ്രഖാപിക്കുന്നു. ഒരു വാർത്തയ്ക്കു തന്നെ വളച്ചൊടിക്കലിനും നാല് മാനങ്ങളും നൽകീടുമ്പോൾ യാഥാർത്ഥ്യമെന്തെന്ന് ഇപ്പോഴും വായനക്കാരന് മുൻപിൽ മറച്ചു പിടിക്കപ്പെടുന്നു. മനോരമയും ഏഷ്യാനെറ്റ് ന്യൂസും നൽകിയ വാർത്ത വിവരണത്തിൽ നിന്നും രണ്ട് അങ്ങേയറ്റതലങ്ങളിലാണ് മാധ്യമവും തേജസ് ന്യൂസും കൊണ്ട് എത്തിക്കുന്നത്. മതത്തിന്റെ നിറം നൽകി വർഗ്ഗീയവൽക്കരിച്ച് ഭീതി വിതയ്ക്കുക എന്നതാണ് ലക്ഷ്യമെന്നത് വ്യക്തമായിരിക്കുന്നു. തങ്ങളുടെ അജണ്ടകൾക്കനുസരിച്ച് വാർത്തകളെ വളച്ചൊടിച്ച് യാഥാർത്ഥ്യത്തിൽ നിന്നും അകറ്റി വ്യാജം പ്രചരിപ്പിക്കുന്നവരെ മനസ്സിലാക്കാൻ അവരുടെ ഹിഡൻ അജണ്ടകളെയും പ്രത്യയശാസ്ത്രങ്ങളെയുംപ്പറ്റി കേരള സമൂഹത്തിലെ വായനക്കാർ പഠിക്കണം എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. അജണ്ടകളുടെ മാധ്യമ ധർമ്മക്കാലത്ത് സത്യമെന്താണെന്നറിയാൻ നാലഞ്ചു മാധ്യമങ്ങളെങ്കിലും കുറഞ്ഞത് ആശ്രയിക്കേണ്ടി വരുന്ന കാലത്തിലാണ് കടന്നുപോയി കൊണ്ടിരിക്കുന്നത് ഇനിയും വെളിപ്പെട്ടാത്ത സത്യമത്രേ. അജണ്ടകളുടെ മാധ്യമ ധർമ്മ കാലത്ത് നേരിന്റെ പക്ഷം പിടിക്കാം.             


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.