കൊല്‍ക്കത്ത: മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പേസിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിനിമാ താരങ്ങളായ നഫീസ അലിയ്ക്കും മൃണാളിനി ദേശ്പ്രഭുവിനും പിന്നാലെയാണ് ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിനിമ, സ്പോര്‍ട്സ് രംഗത്തെ പ്രമുഖരെ മമത ബാനര്‍ജി സ്വന്തം ക്യാമ്പിലെത്തിക്കുന്നതെന്നാണ് സൂചന.
ടെന്നീസില്‍ നിന്നും വിരമിച്ചു. ഇനി രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കണം. രാജ്യത്ത് മാറ്റങ്ങളുണ്ടാക്കണം. ദീദി എന്ന മമത ബാനര്‍ജിയാണ് യഥാര്‍ഥ വിജയിയെന്നും ലിയാണ്ടര്‍ പേസ് പറഞ്ഞു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ഗോവ സന്ദര്‍ശനത്തിനിടയില്‍ സംസ്ഥാനത്തെ പ്രമുഖ ബുദ്ധിജീവികളുമായും പ്രൊഫഷണലുകളുമായും മമത കൂടിക്കാഴ്ച നടത്തും. ഗോവയിലെ ബി.ജെ.പിയുടെ കിരാത ഭരണത്തിന് അറുതി വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജനങ്ങളും തൃണമൂലിന്റെ ഭാഗമാവണമെന്ന് മമത അഭ്യര്‍ഥിച്ചിരുന്നു.
നാല്‍പത് അംഗങ്ങളുള്ള ഗോവ നിയമസഭയില്‍ ബി.ജെ.പിക്ക് 17 ഉം കോണ്‍ഗ്രസിന് 15 ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്രരുടെയും പ്രാദേശിക പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ബി.ജെ.പി ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.