കുവൈറ്റ് സിറ്റി: പ്രകൃതിക്ഷോഭത്തിൽ ദുരിതത്തിലായ കൂട്ടിക്കലിലെ ജനങ്ങൾക്ക് കൈത്താങ്ങായി കുവൈറ്റ് പ്രവാസി കേരള കോൺഗ്രസ് (എം). കൂട്ടിക്കലിലെ ജനങ്ങളെ സഹായിക്കുന്നതിനായി പാർട്ടി ചെയർമാൻ ജോസ്. കെ. മാണി പ്രഖ്യാപിച്ച "കൂട്ടിക്കലിനൊരു കൈത്താങ്ങ് " പദ്ധതിയുടെ ഭാഗമായി പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ സഹായ നിധി രൂപീകരിച്ചു.
ജേക്കബ് ചണ്ണപ്പേട്ടയിൽ നിന്ന് സംഭാവന സ്വീകരിച്ചു കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. " കുട്ടിക്കലിനൊരു കൈത്താങ്ങ് " പദ്ധതിക്ക് പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ ശക്തമായ പിൻന്തുണ നൽകുമെന്ന് പ്രസിഡൻ്റ് അഡ്വ.സുബിൻ അറക്കൽ, ജനറൽ സെക്രട്ടറി ജോബിൻസ് ജോൺ, ട്രഷറർ സുനിൽ തൊടുക എന്നിവർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.