അലാസ്‌ക: അമേരിക്കന്‍ കരസേനയുമൊത്തുള്ള ഇന്ത്യന്‍ സൈനികരുടെ 'യുദ്ധ് അഭ്യാസ്-21' സംയുക്ത പരിശീലനം പൂര്‍ത്തിയായി. 17-ാമത് ഇന്ത്യ-അമേരിക്ക സംയുക്ത കരസേനാ പരിശീലനമാണ് കടുത്ത ശൈത്യമേഖലയായ അലാസ്‌കയില്‍ നടന്നത്. പത്തു ദിവസത്തെ അഭ്യാസത്തില്‍ പങ്കുചേര്‍ന്ന മുഴുവന്‍ സൈനികര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കിയാണ് അലാസ്‌കയിലെ ചടങ്ങുകള്‍ പൂര്‍ത്തിയായത്.
കടുത്ത ശൈത്യമേഖലയായ അലാസ്‌കയിലെ ഹിമ ശൈലങ്ങളില്‍ നേരിടേണ്ടിവരുന്ന കാലാവസ്ഥാ വെല്ലുവിളികളും അതിനുള്ള ശാരീരിക തയ്യാറെടുപ്പുകളും സൈനികര്‍ പരിചയപ്പെട്ടു. ആര്‍ട്ടിക് ശൈത്യമേഖലയില്‍ ഉപയോഗിക്കേണ്ടിവരുന്ന പ്രത്യേക ആയുധങ്ങളും വാഹനങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും സൈനികര്‍ പരിശീലിച്ചതായും കരസേന അറിയിച്ചു.
പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസം. അത്യാധുനിക യുദ്ധതന്ത്രങ്ങളുടെ പരിശീലനം സൈനികരുടെ കരുത്ത് വര്‍ദ്ധിപ്പിച്ചെന്നു സൈനിക മേധാവികള്‍ അറിയിച്ചു. അമേരിക്കയുടെ സൈനിക കേന്ദ്രമായ എല്‍മെന്‍ഡോര്‍ഫ് റിച്ചാര്‍ഡ്സണിലായിരുന്നു അഭ്യാസങ്ങളിലേറെയും നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.