വാഷിംഗ്ടണ്‍ : കൊറോണക്കാലത്ത് ലോകം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് 'കൊറോണ' എന്നോ 'കോവിഡ് ' എന്നോ 'ക്വാറന്റീന്‍' എന്നോ അല്ലെന്ന് ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ കണ്ടെത്തല്‍. വാക്സിനുമായി ബന്ധപ്പെട്ട 'വാക്സ് ' ( vax ) എന്നതാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക്; അതായത് word of the year.
കൊറോണ വാക്സിനുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് പെട്ടെന്നു 'ശക്തി' വീണ്ടെടുത്തത്. പശു എന്നര്‍ത്ഥം വരുന്ന vacca എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. 1790 നു ശേഷം വസൂരിക്ക് എതിരായ വാക്‌സിനു വേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രസംഘത്തിലെ പ്രധാനിയായ ബ്രീട്ടീഷ് ശാസ്ത്രജ്ഞന്‍ എഡ്വേഡ് ജെന്നറിന്റെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് നിലവില്‍ വന്നത്. Vax, vaxx എന്നിങ്ങനെ രണ്ട് തരത്തില്‍ ഈ വാക്ക് എഴുതാറുണ്ടെങ്കിലും Vax ആണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട double-vaxxed, unvaxxed, anti-vaxxer എന്നീ വാക്കുകളെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി സീനിയര്‍ എഡിറ്റര്‍ ഫിയോണ മക്‌പേഴ്‌സണ്‍ വ്യക്തമാക്കി. vaxxie, vaxathon, vaxinista എന്നിങ്ങനെ വേറെയും വാക്കുകള്‍ വാക്‌സുമായി ബന്ധപ്പെട്ടുണ്ടായി.
1980-കളിലും Vax പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും പിന്നീട് അധികമൊന്നും ഉപയോഗിക്കപ്പെട്ടില്ല. കൊറോണ മഹാമാരി ലോകത്ത് പിടിമുറുക്കിയതിന് ശേഷമാണ് വാക്‌സ് എന്ന വാക്ക് വീണ്ടും പ്രചാരത്തില്‍ വന്നത്. മഹാമാരി എന്നര്‍ത്ഥം വരുന്ന pandemic എന്ന വാക്കിന്റെ ഉപയോഗവും ഈ വര്‍ഷം 57,000 ശതമാനം വര്‍ദ്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.