മൂന്നാം തരംഗത്തിന്റെ ഭീഷണി; ഡോക്ടര്‍മാര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

മൂന്നാം തരംഗത്തിന്റെ ഭീഷണി; ഡോക്ടര്‍മാര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ അനുമതി ഇല്ലാതെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെന്നിരിക്കേയാണ് നിയമം ലംഘനം. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കേ, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് രഹസ്യമായി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ഐ.സി.എം.ആറിന്റെ മാര്‍ഗ നിര്‍ദേശം ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അനധികൃതമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍ അപകടകാരിയാകുമോ എന്നുമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എട്ടു മാസം മുന്‍പ് രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. എന്നിട്ടും വൈറസ് വ്യാപനം തുടരുന്നു. ഈ പശ്ചാത്തലത്തില്‍ മറ്റൊരു പോംവഴികള്‍ ഇല്ലാതെയാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.