നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് പങ്കിട്ട് മലയാളി വിദ്യാര്‍ഥിനി

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് പങ്കിട്ട് മലയാളി വിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം (നീറ്റ്-യു.ജി) പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് പങ്കിട്ടത് മൂന്നുപേര്‍. മൃണാള്‍ കുട്ടേരി (തെലങ്കാന), തന്മയ് ഗുപ്ത (ഡല്‍ഹി), കാര്‍ത്തിക ജി നായര്‍ ( മഹാരാഷ്ട്ര) എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്.

കാര്‍ത്തിക ജി നായര്‍ മുംബൈ മലയാളിയാണ്. കേരളത്തില്‍ നിന്നുള്ള ഗൗരിശങ്കര്‍ എസ് പതിനേഴാം റാങ്കും വൈഷണ ജയ വര്‍ധനന്‍ 23ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടി. neet.nta.nic.in  എന്ന വെബ്സൈറ്റില്‍ ഫലം അറിയാം.


സെപ്തംബര്‍ 12നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നീറ്റ് പ്രവേശന പരീക്ഷ നടത്തിയത്. 16 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.