ഇന്ധന വിലയ്ക്ക് പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ വര്‍ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് എട്ട് രൂപ

ഇന്ധന വിലയ്ക്ക് പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ വര്‍ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് എട്ട് രൂപ

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചക വാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 47 രൂപ 55 രൂപയാക്കി ഉയര്‍ന്നു. ഇന്ന് മുതല്‍ പുതിയ വില നല്‍കണം. മൊത്ത വ്യാപാര വില ലിറ്ററിന് 6 രൂപ 70 പൈസയും കൂട്ടി. മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് ഇത്രയും വില കൂട്ടുന്നത് ആദ്യമാണ്.

ഇന്ധനവില തുടര്‍ച്ചയായി കൂടുന്നതിനിടെയുള്ള മറ്റൊരു ഇരുട്ടടിയാണ് മണ്ണെണ്ണ വലിയ വില വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വര്‍ധനയില്‍ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബര്‍. പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയുമാണ് ഒക്ടോബറില്‍ കൂടിയത്.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില ഇന്നലെ കൂടിയിരുന്നു. 278 രൂപയാണ് കൊച്ചിയില്‍ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. ദില്ലിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരം കടന്നു.

ഗാര്‍ഹിക സിലിന്‍ഡറിന്റെ (14.2 കിലോ) വില 906.50 രൂപയില്‍ തുടരുന്നു. അഞ്ചു കിലോഗ്രാം സിലിന്‍ഡറിന് 73.5 രൂപ കൂട്ടി 554.5 രൂപയായി. ഈവര്‍ഷം മാത്രം വാണിജ്യ സിലിന്‍ഡറിന് 400 രൂപയിലധികവും ഗാര്‍ഹിക എല്‍.പി.ജി.ക്ക് 205 രൂപയോളവും കൂട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.