വയനാട്: ആമസോണില്‍ വിലകൂടിയ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കബളിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിന് ഉണ്ടായത് മറ്റൊരു അനുഭവമാണ്. ഒക്ടോബര്‍ 30നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ മിഥുന്‍ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടുകയും ചെയ്തു. എന്നാല്‍ പാസ്പോര്‍ട്ട് കവറിനൊപ്പം മറ്റൊരാളുടെ പാസ് പോര്‍ട്ടു കൂടി അതിനൊപ്പം ലഭിക്കുകയായിരുന്നു.
പാസ് പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം ഇടാനുള്ള പാസ് പോര്‍ട്ട് കൂടി ആമസോണ്‍ അയച്ച പോലെയായി. ഇതെങ്ങനെയെന്ന് ഇതുവരെ മിഥുന് മനസിലായിട്ടില്ല. ഉടന്‍ തന്നെ ആമോസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഈ സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടി മാത്രമാണ് ലഭിച്ചത്. അപ്പോഴും അവര്‍ അയച്ചു തന്ന പാസ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന് മാത്രം പറഞ്ഞില്ല. തൃശൂര്‍ കുന്നംകുളം സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് ആണ് കവറിലുണ്ടായിരുന്നത്. അച്ഛന്റെ പേര് ബഷീര്‍ എന്നും അമ്മയുടെ പേര് അസ്മാബി എന്നും പാസ്‌പോര്‍ട്ടിലുണ്ട്.
പാസ് പോര്‍ട്ടില്‍ കോണ്‍ടാക്റ്റ് നമ്പര്‍ ഇല്ലാത്തതിനാല്‍ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ പാസ് പോര്‍ട്ടിലെ വിലാസത്തില്‍ അത് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മിഥുന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.