കൊച്ചി: കേരളത്തിലെ യുവ ജനങ്ങളെ പാഴ് ജന്മങ്ങളാക്കി മാറ്റുന്ന മയക്കുമരുന്ന് ലോബിയുടെ തായ് വേര് അറക്കണമെന്ന് മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ആവശ്യപ്പെട്ടു. പാലാരിവട്ടം പി.ഒ.സിയില്‍ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. യുവാക്കള്‍ വളരെ വേഗം ലഹരിയ്ക്കടിപ്പെടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലഹരിക്കെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍തിയോഡോഷ്യസ് പറഞ്ഞു.
മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ലഹരി വിമുക്ത കുടുംബ കൂട്ടായ്മകള്‍ രൂപതകള്‍ തോറും രൂപീകരിക്കാന്‍ തീരുമാനിച്ചതായി കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കല്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.