പള്ളി തര്‍ക്കം; കമ്മീഷന്റെ ശുപാര്‍ശ തള്ളി ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍

പള്ളി തര്‍ക്കം; കമ്മീഷന്റെ ശുപാര്‍ശ തള്ളി ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍

കോട്ടയം: പള്ളി തര്‍ക്കം പരിഹരിക്കാനുള്ള നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ തള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍. ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. ഹിത പരിശോധന നടത്തണമെന്ന കമ്മിഷന്‍ നിര്‍ദേശം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് പോകുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകണം. കോടതി വിധിയെ മറികടക്കുന്ന നിയമനിര്‍മാണം സാധുവല്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആര്‍ജ്ജവവും നീതി ബോധവും സര്‍ക്കാരിനുണ്ടെന്നാണ് വിശ്വാസമെന്നും കാതോലിക്കാ ബാവ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.