ഫാന്‍സി നമ്പര്‍ പ്ലേറ്റ്: നടന്‍ ജോജുവിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു

 ഫാന്‍സി നമ്പര്‍ പ്ലേറ്റ്: നടന്‍ ജോജുവിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു



കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. കാറിന്റെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചതിനാണ് കേസെടുത്തത്. പിഴയടച്ചു അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആര്‍ടിഒ പി.എം ഷെബീര്‍ ഉത്തരവിട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കളമശേരി സ്വദേശി മനാഫ് പുതുവായില്‍ നല്‍കിയ പരാതിയിലാണു നടപടി. കോണ്‍ഗ്രസ് സമരത്തിനിടെ ഈ കാറിലാണു ജോജു വൈറ്റിലയിലെത്തിയത്. കേടു സംഭവിച്ച വാഹനം കുണ്ടന്നൂരിലെ ഷോറൂമില്‍ അറ്റകുറ്റപ്പണിക്കു നല്‍കിയിരിക്കുകയാണ്. അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ചന്തുവിന്റെ നേതൃത്വത്തില്‍ കാര്‍ പരിശോധിച്ച് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

കൂടാതെ ജോജുവിന്റെ മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനുള്ളതാണെന്നും ഇവിടെ അനധികൃതമായി ഉപയോഗിക്കുന്നുവെന്നുമുള്ള പരാതി എറണാകുളം ആര്‍ടിഒക്കു ലഭിച്ചത് ചാലക്കുടി ആര്‍ടിഒക്കു കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.