ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച മഴ പെയ്തു. വിവിധ പ്രദേശങ്ങളിലെ മഴയുടെ ചിത്രങ്ങള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. റാസല്‍ ഖൈമയിലും ഫുജൈറയിലുമാണ് നല്ല മഴ കിട്ടിയത്. വരും ദിവസങ്ങളിലും മഴയ്ക്കുളള സാധ്യതയുണ്ടെന്നും താപനിലയില്‍ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മിന്നല്‍ പ്രളയമുണ്ടാകാന്‍ സാധ്യതയുളള സ്ഥലങ്ങളിലൂടെയുളള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ശനിയാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കും. വടക്കുകിഴക്കന്‍ മേഖലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.അന്തരീക്ഷ ഈർപ്പവും രാത്രിയില്‍ വർദ്ധിച്ചേക്കുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.