മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നു കമ്പനി. അടിസ്ഥാനമില്ലാത്ത റിപ്പോര്‍ട്ടുകളാണ് ഇതു സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്നിട്ടുള്ളതെന്നു റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചു.മുബൈയിലെ വാസം മാറ്റുന്ന കാര്യം തല്‍ക്കാലം അംബാനി കുടുംബത്തിന്റെ പരിഗണനയില്‍ ഇല്ലത്രേ.
'ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസം മാറാന്‍ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ വന്ന റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ അനാവശ്യ ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാന്‍ ഒരു പദ്ധതിയും ഇല്ലെന്ന് വ്യക്തമാക്കാന്‍ ആര്‍ഐഎല്‍ ആഗ്രഹിക്കുന്നു'- റിലയന്‍സിന്റെ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
ലണ്ടനിലെ സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് റിലയന്‍സ് ഏറ്റെടുത്തതിന് പിന്നാലെ അംബാനിയും കുടുംബവും അങ്ങോട്ടേക്ക് താമസം മാറ്റുന്നുവെന്ന് മുംബൈയിലെ 'മിഡ് ഡേ'യിലാണ് ആദ്യം വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. 592 കോടി രൂപയ്ക്കാണ് സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് അംബാനി ഈ വര്‍ഷം ആദ്യം വാങ്ങിയത്. എസ്റ്റേറ്റില്‍ 49 കിടപ്പുമുറികളും ഒരു ബ്രിട്ടീഷ് ഡോക്ടര്‍ നയിക്കുന്ന അത്യാധുനിക മെഡിക്കല്‍ സൗകര്യവും മറ്റ് ആഡംബരങ്ങളുമുണ്ട്. എന്നാല്‍, ഈ പൈതൃക എസ്റ്റേറ്റ് ഒരു 'പ്രീമിയര്‍ ഗോള്‍ഫിങ്, സ്‌പോര്‍ട്‌സ് റിസോര്‍ട്ട്' ആക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് ഏറ്റെടുത്തതെന്നാണ് റിലയന്‍സിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.