ഈ രീതിയില്‍ പാവയ്ക്ക തയ്യാറാക്കിയാല്‍ ആരും കഴിക്കും !

ഈ രീതിയില്‍ പാവയ്ക്ക തയ്യാറാക്കിയാല്‍ ആരും കഴിക്കും !

പാവയ്ക്ക എന്നു കേള്‍ക്കുമ്പോഴെ പലരുടേയും മുഖം ചുളിയും. പാവയ്ക്ക കഴിക്കാന്‍ ഒരല്‍പം മടിയുള്ള കൂട്ടത്തിലാണ് മിക്ക ആളുകളും. കാരണം മറ്റൊന്നുമല്ല അതിന്റെ കയ്പ്പ് തന്നെ. എന്നാല്‍ ഇനി പാവയ്ക്ക ഈ രീതിയില്‍ ഒന്ന് തയ്യാറാക്കി നോക്കൂ. രുചികരമാണെന്ന് മാത്രമല്ല, ആരോഗ്യകരവുമാണ്. ഏത് കഴിക്കാത്തവരും കഴിച്ചു പോകും.
പ്രധാന ചേരുവ
1/2 കി.ഗ്രാം പാവയ്ക്ക
അരിഞ്ഞ ഉള്ളി 2 എണ്ണം
മുളകുപൊടി ആവശ്യത്തിന്
കടുക് 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍ 1/4 ടീസ്പൂണ്‍
എണ്ണ ആവശ്യത്തിന്
സ്‌റ്റെപ്പ് 1:
ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കാം. ഇനി അരിഞ്ഞ് വെച്ചിരിക്കുന്ന പാവയ്ക്കയും സവാളയും ചേര്‍ത്ത് ഇതിലേയ്ക്ക് മഞ്ഞള്‍, ഉപ്പ് എന്നിവ കൂടെ ചേര്‍ത്ത് ഇളക്കി എല്ലാം ഏകദേശം അഞ്ച് മിനിറ്റ് പാകം ചെയ്യാം. പാന്‍ അടച്ച് വെച്ച് ഇടത്തരം തീയില്‍ വേവിക്കുക.
സ്‌റ്റെപ്പ് 2:
പാവയ്ക്ക നന്നായി വെന്തുവരണം. ഏകദേശം 3-4 മിനിറ്റിന് ശേഷം മുളക് പൊടിയും ചേര്‍ത്ത് ഇളക്കുക.
സ്‌റ്റെപ്പ് 3:
പാവയ്ക്ക പാകമായാല്‍ തീ ഓഫ് ചെയ്യാം. ഈ പാവയ്ക്ക ഫ്രൈ ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ ഒക്കെ ചേര്‍ത്ത് കഴിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.