അധികം പണം ചിലവഴിക്കാതെ വീട് അലങ്കരിക്കാം!

അധികം പണം ചിലവഴിക്കാതെ വീട് അലങ്കരിക്കാം!

അധികം പണം ചിലവഴിക്കാതെ തന്നെ വീട് അലങ്കരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വെറും 1000 രൂപയില്‍ താഴെ ചെലവഴിച്ചുകൊണ്ട് വളരെ ബജറ്റ് ഫ്രണ്ട്‌ലിയായി നിങ്ങളുടെ വീട് ഭംഗിയാക്കാനുള്ള വഴികളാണ് ഇനി പറയുന്നത്. ഇന്റീരിയര്‍ ഡിസൈനര്‍മാരുടെയും ആര്‍ക്കിടെക്റ്റുകളുടെയും കൈയില്‍ ഇതിനായി ഒരുപാട് വിദ്യകളുണ്ട്. വീടിന് ഒരു കോട്ടവും തട്ടാതെ തന്നെ വീട് വളരെ ഭംഗിയുള്ളതാക്കി മാറ്റാന്‍ കഴിയും.

പ്രകൃതിദത്തവും ജൈവപരവുമായ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിങ്ങളുടെ വീടിനെ കൂടുതല്‍ ഭംഗിയുള്ളതാക്കും. പരിസ്ഥിതിക്ക് അതുമൂലം ദോഷം ഉണ്ടാവുകയുമില്ല. 70കളിലാണ് ഈ അലങ്കാര ശൈലി കൂടുതല്‍ ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അത് തിരിച്ചു വന്നിരിക്കുകയാണ്. നമ്മുടെ ചുറ്റുപാടു നിന്നും ലഭിക്കുന്ന ഓരോ വസ്തുവും കൃത്യമായി പരിപാലിച്ച് ഭംഗിയുള്ളതാക്കി വെച്ചാല്‍ അത് വീടിന് ഒരു അലങ്കാരം തന്നെയായിരിക്കും. മുള, ഓലകള്‍ തുടങ്ങിയവ കൊണ്ടുള്ള വസ്തുക്കള്‍ വീടിനെ വ്യത്യസ്ത തലത്തിലേക്ക് കൊണ്ടെത്തിക്കും.

തലയിണകള്‍ കൂടുതല്‍ ഭംഗിയുള്ളതാക്കാം:

വീടിന്റെ ഏത് ഭാഗവും ഭംഗിയുള്ളതാക്കിത്തീര്‍ക്കുന്ന ഒന്നാണ് തലയിണകള്‍. ഒന്ന് വിശ്രമിക്കാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇവ നിങ്ങളുടെ കൂട്ടുകാരാകും. എപ്പോഴും ഒരേ പാറ്റെണില്‍ ഉള്ള തലയിണകള്‍ തെരഞ്ഞെടുക്കാതെ വ്യത്യസ്തമായവ തെരഞ്ഞെടുക്കുക. നിങ്ങളുടെ തലയണകളുടെ നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് വീടിന്റെ തീമുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. മാത്രമല്ല കടുത്ത നിറങ്ങള്‍ കഴിയുന്നതും ഒഴിവാക്കി കണ്ണിന് സുഖമുള്ള നിറങ്ങള്‍ ഉപയോഗിച്ചുള്ള തലയിണകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

മെഴുകുതിരികള്‍ ഭംഗി കൂട്ടും

വളരെ തുച്ചമായ വിലക്ക് വാങ്ങാവുന്ന ഭംഗിയുള്ള മെഴുകുതിരികള്‍ വീടിന് ഒരു അലങ്കാരം തന്നെയാകും. മാത്രമല്ല, ഇവ ആഘോഷങ്ങളുടെയും പ്രണയത്തിന്റെയും പ്രതീകം കൂടിയാണ്. മെഴുകു തിരികള്‍ തെളിഞ്ഞിരിക്കുന്ന വീടുകളുടെ ഭംഗി കവികള്‍ പോലും പലതവണ വര്‍ണിച്ചിട്ടുണ്ട്. മെഴുതിരികള്‍ തൂക്കിയിടാനുള്ള ചില മനോഹരമായ ഹോള്‍ഡറുകളും വാങ്ങി ഉപയോഗിക്കുകയാണെങ്കില്‍ ആകര്‍ഷണീയത ഇരട്ടിക്കും.

വാള്‍ ആര്‍ട്ട് ചെയ്യാം

നിങ്ങളുടെ വീടിന്റെ ലുക് ആന്‍ഡ് സ്‌റ്റൈല്‍ മുഴുവനായി മാറ്റാന്‍ ഒരു വാള്‍ ആര്‍ട്ടിന് സാധിക്കും. മാത്രമല്ല ഇത് നിങ്ങളുടെ വീടിന് അകത്തേക്ക് പുതുമയും ഉന്മേഷവും കൊണ്ടുവരുമെന്ന് തീര്‍ച്ച. ലിവിങ് റൂമില്‍ ഒരു വാള്‍ ആര്‍ട്ട് ഉണ്ടാക്കുന്ന പ്രതീതി നിങ്ങള്‍ മറ്റെന്ത് ചെയ്താലും ലഭിക്കില്ല. വളരെ കുറഞ്ഞ ചെലവില്‍ തന്നെ നിങ്ങള്‍ക്കത് ചെയ്യാനും സാധിക്കും.
ഔട്ട് ഡോര്‍ ഇന്‍ഡോര്‍ ആക്കാം
പച്ചപ്പിനും പ്രകൃതിക്കും മനസ് തണുപ്പിക്കാന്‍ കഴിവുണ്ട്. തെളിവാണത്. എങ്കില്‍പ്പിന്നെ വീടിനകത്ത് തന്നെ അല്പം പച്ചപ്പ് കൊണ്ടുവന്നാലോ? ഇലകള്‍ മാത്രമുള്ള അധികം വളര്‍ന്നു പന്തലിക്കാത്ത ചെടികള്‍ തന്നെ ഇതിനായി തിരഞ്ഞെടുക്കൂ. ഇവ വീടിനുള്ളില്‍ അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്നതും നിങ്ങളുടെ കാഴ്ചയില്‍ വരുന്നതുമായ ഇടങ്ങളില്‍ സ്ഥാപിക്കുക.

ഷൂ റാക്കിന് മുകളില്‍ ഇരിപ്പിടം

ഷൂ റാക്ക് അല്‍പം കട്ടിയുള്ള രീതിയില്‍ തയ്യാറാക്കി അതിനു മുകളില്‍ ഒരു താല്‍ക്കാലിക ഇരിപ്പിടം ഒരുക്കുക. നിങ്ങളുടെ താല്‍പര്യമനുസരിച്ച് ഏത് മെറ്റീരിയലില്‍ വേണമെങ്കിലും ഇത് ചെയ്‌തെടുക്കാം. മുകളില്‍ ചെറിയ കുഷ്യന്‍ കൂടി വെയ്ക്കുകയാണെങ്കില്‍ ഇത് കൂടുതല്‍ ആകര്‍ഷകമാക്കാം. മറ്റു വീടുകളില്‍ സാധാരണ കണ്ടു വരാത്ത ഇത്തരം ആശയങ്ങളാണ് നിങ്ങളുടെ വീട്ടില്‍ ഒരുക്കേണ്ടത്. അതിഥികള്‍ വരുമ്പോള്‍ അവരുടെ ശ്രദ്ധ നേടാന്‍ വ്യത്യസ്തമായ അലങ്കാരങ്ങള്‍ തന്നെ ഉപയോഗിക്കുകയാണ് നല്ലത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.